പുൽപ്പള്ളി: കുള്ളൻ ആനയെ അയനിമല
വനാതിർത്തിയിലെ കുളത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വ്യാഴാഴ്ച രാവിലെയാണ് നാട്ടുകാർ ആനയുടെ ജഡം കണ്ടെത്തിയത്. ഒരു സ്വകാര്യ വ്യക്തിയുടെ കുളത്തിലാണ് ആനയെ കണ്ടെത്തിയത്. കഴിഞ്ഞ കുറെ ദിവസങ്ങളായി നെയ്കുപ്പയിലും പരിസര പ്രദേശങ്ങളിൽ വീടുകളിൽ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയാണ് ചരിഞ്ഞതെന്നാണ് കരുതുന്നത്.
കാട്ടാനയെ കുളത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി
