മാനന്തവാടി: മേരി മാതാ ആർട്സ് & സയൻസ് കോളേജിലെ 2023-24ലെ ഡാർവോസ് കോളേജ് യൂണിയൻ പുറത്തിറക്കുന്ന മാസികയുടെ പ്രകാശനം മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ ശ്രീ. രമേശ് ചെന്നിത്തല നിർവഹിച്ചു.
ആദ്യ കോപ്പി കെ.എസ്.യു. മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ് ആതിൽ ന് കൈമാറി. ചടങ്ങിൽ യൂണിയൻ യൂണിവേഴ്സിറ്റി കൗൺസിലറായി പ്രവർത്തിക്കുന്ന ഷിജാസ് കൈപ്പാണി, ksu വയനാട് ജില്ല ജനറൽ സെക്രട്ടറി സിറാജ് , ഷാബിൻ കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
യുവജനങ്ങളുടെ കഴിവുകൾക്കും കലാപാരമ്പര്യത്തിനും വേദിയൊരുക്കുന്നതിൽ യൂണിയന്റെ ഈ പദ്ധതിയെ പ്രശംസിച്ചാണ് MLA ശ്രീ. രമേശ് ചെന്നിത്തല പ്രസംഗം അവസാനിപ്പിച്ചത്.
