കാരിയർ ഗൈഡൻസ് ക്ലാസും സ്നേഹദരവും നടത്തി.

പടിഞ്ഞാറത്തറ: ഈ വർഷത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും പടിഞ്ഞാറത്തറ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കാരിയർ ഗൈഡൻസ് ക്ലാസും സ്നേഹദരവും നടത്തി. വിക്ടറി ഫെസ്റ്റ് എന്ന പേരിൽ ബാഫഖി സൗദത്തിൽ വച്ച് സംഘടിപ്പിച്ച സ്നേഹാദര പരിപാടി കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വക്കേറ്റ് ടി സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. ശാഖാ മുസ്‌ലിം ലീഗ് പ്രസിഡണ്ട് എംകെ മമ്മൂട്ടി അധ്യക്ഷനായി. പരീക്ഷകളിൽ വിജയിച്ച ശാഖയിലെ എഴുപതോളം വിദ്യാർഥി വിദ്യാർഥിനികൾക്ക് എംഎൽഎ മൊമെന്റോ നൽകി ആദരിച്ചു. സിജി ട്രെയിനർ മജീദ് തേനേരി കാര്യം ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ ഹാരിസ്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി ബാലൻ. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം മുഹമ്മദ് ബഷീർ. പടിഞ്ഞാറത്തറ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം പി ഷംസുദ്ദീൻ. വൈസ് പ്രസിഡണ്ട് സി കെ ഇബ്രാഹിം ഹാജി. വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് റഹ്മത്ത് ഗഫൂർ എന്നിവർ പ്രസംഗിച്ചു. ശാഖാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അബ്ദുൽ നാസർ കെ സ്വാഗതവും എംഎസ്എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷിബിലി നന്ദിയും പറഞ്ഞു. അബ്ദുറഹ്മാൻ എ. സി മുഹമ്മദ്. കെ സി ഇബ്രാഹിം. ഇബ്രാഹിം പള്ളിയാൽ. പി മായൻ. എസി മൊയ്തു. വാർഡ് മെമ്പർ സാജിത നൗഷാദ്. പി കെ അബൂബക്കർ. നിസാർ കെ. ശരീഫ്. പി. മുസ്തഫ പി പി. ഉസ്മാൻ വി പി. മമ്മു വി കെ. ഹാരിസ് പി പി. മുസ്തഫ കെ എം. അസ്കർ എം എം. റഷീദ് വട്ടോളി. തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *