ബത്തേരി : വിദ്യാഭ്യാസ മേഖലയിലെ വൈവിധ്യങ്ങളായ പദ്ധതികളിലൂടെ എസ്എസ്എൽസി പരീക്ഷയിൽ വയനാട് ജില്ലയെ ആറാം സ്ഥാനത്ത് എത്തിക്കുന്നതിൽ ബത്തേരി മണ്ഡലത്തിലെ വിദ്യാലയങ്ങൾ വഹിച്ച പങ്ക് വളരെ വലുതാണെന്നുംഈ മേഖലയിൽ എംഎൽഎ നടത്തുന്ന പദ്ധതികൾ ഫലപ്രദമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ഐ. സി.
ബാലകൃഷ്ണൻ എംഎൽഎയുടെ നേതൃത്വത്തിൽ നടത്തുന്ന ഫ്ളെയർ എം എൽ എ എക്സലൻസ് അഞ്ചാം വർഷ അവാർഡ് ദാനം ബത്തേരി എടത്തറ ഓഡിറ്റോറിയത്തിൽ മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു.
ആധുനിക യുഗം ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാലമാണ്. ലോകം തന്നെ മാറുകയാണ്. ഇനിയുള്ള വിദ്യാർഥികളുടെ പഠനത്തിന് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, റോബോട്ടിക്സ് മേഖലകളിൽ മുന്തിയ മുൻഗണന നൽകേണ്ടതാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഐസി ബാലകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ ശശീന്ദ്ര വ്യാസ്, സ ബത്തേരി തഹസിൽദാർ ശിവദാസൻ എം എസ് . ഹയർ സെക്കൻഡറി ജില്ലാ കോ ഓർഡിനേറ്റർ ഷി വി കൃഷ്ണൻ, വയനാട് ഡി ഇ ഒ സി വി മൻമോഹൻ, കെ ഇ വിനയൻ, ഷീജ സതീഷ്, മിനി പ്രകാശ്, മുസ്ലിം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മുഹമ്മദ്, കെ എൽ പൗലോസ്, ഡി പി രാജശേഖരൻ, മാടക്കര അബ്ദുള്ള, സതീഷ് പൂതിക്കാട് , എം എ അസൈനാർ, ബാബു പഴുപ്പത്തൂർ എന്നിവർ സംബന്ധിച്ചു.
ഫ്ലയർ കോർഡിനേറ്റർ മനോജ് കെ വി, കൺവീനർ സജി ടി ജി, മനോജ് ചന്ദനക്കാവ്, കെ ടി കുര്യാക്കോസ്, ഷാജി വി എ എന്നിവർ നേതൃത്വം നൽകി.
പ്രശസ്ത കലാകാരന്മാരായ സാജു കൊടിയൻ, ബിജു ചാലക്കുടി, പ്രമോദ് മാള, ഉമ്മർ പൂപ്പറ്റ, സാബു സേവ്യർ എന്നിവരുടെ വിവിധയിനം കലാപരിപാടികളും അരങ്ങേറി . എസ് എസ് എൽ സി പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥികൾ, യു എസ് എസ്, എൽ എസ് എസ്, എൻ എം എം എസ് സ്കോളർഷിപ്പ് നേടിയ പ്രതിഭകളെയും 100 % വിജയം നേടിയ വിദ്യാലയങ്ങളെയും ട്രോഫി നൽകി രമേശ് ചെന്നിത്തല എംഎൽഎ ആദരിച്ചു
വിദ്യാഭ്യാസ മുന്നേറ്റത്തിന് ബത്തേരി മികച്ച മാതൃക: രമേശ് ചെന്നിത്തല
