പി.കെ.മൊയ്‌ദു സാഹിബ് അനുസ്‌മരണം ജൂലൈ 26ന്

‍മാനന്തവാടി: മുസ്ലിം ലീഗ് സീനിയർ നേതാവും,വെള്ളമുണ്ട ബാങ്ക് പ്രസിഡന്റുമായിരുന്ന അന്തരിച്ച പി.കെ.മൊയ്‌തു സാഹിബിന്റെ അനുസ്മരണവും, പ്രാർത്ഥന സദസ്സും ജൂലൈ 26 ശനിയാഴ്ച രാവിലെ പത്തു മണിക്ക് മാനന്തവാടി എരുമത്തെരുവ്
ഗ്രീൻസ് റസിഡൻസിയിൽ വെച്ച് നടത്താൻ മണ്ഡലം മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം തീരുമാനിച്ചു.സി.പി.മൊയ്‌തു ഹാജി അദ്ധ്യക്ഷത വഹിച്ചു. കടവത്ത് മുഹമ്മദ്, അഹമ്മദ് മാസ്റ്റർ, പി കെ അബ്ദു‌ൾ അസീസ്, ഇബ്രാഹിം കുന്നോത്ത് എന്നിവർ
സംസാരിച്ചു.ഉസ്മാൻ പള്ളിയാൽ സ്വാഗതവും നസീർ തിരുനെല്ലി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *