നവാസ് മാനന്തവാടിക്ക് ശ്രീ കലാക്ഷേത്രയുടെ സ്നേഹാദരം
UAE ലെ മികച്ച സാമൂഹിക പ്രവർത്തനത്തിനുള്ള പ്രേം നസീർ കർമ്മ മുഖ്യ അവാർഡ് നേടിയ നവാസ് മാനന്തവാടിയെ UAE ലെ കലാ കൂട്ടായ്മയായ ശ്രീ കലാക്ഷേത്ര ആദരിച്ചു. അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ചീഫ് അഡ്മിൻ രജനി ടീച്ചർ പൊന്നാട അണിയിച്ചു . അഡ്മിൻ റഷീദ മുഹമ്മദ് ഉപഹാരം കൈമാറി . ചടങ്ങിൽ സിനി ആർട്ടിസ്റ്റ് രശ്മി നായർ , ഔർ TV ചെയർമാൻ ഷാജി പുഷ്പാംഗതൻ എന്നിവർ സന്നിഹിതരായിരുന്നു.
