വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ യുവാവ് പിടിയിൽ
ഇയാൾ സഞ്ചരിച്ച കാറിൽ നിന്നും 20.35 ഗ്രാം എം.ഡി.എം.എ കണ്ടെത്തി
വൈത്തിരി: വാഹന പരിശോധനക്കിടെ കൊക്കയിലേക്ക് ചാടിയ പോലീസ് പിടികൂടി. മലപ്പുറം തിരൂരങ്ങാടി ചെറുമുക്ക് എടക്കണ്ടതിൽ വീട്ടിൽ ഷഫീഖി(30)നെയാണ് വൈത്തിരി പോലീസ് കസ്റ്റഡിയിലെടുത്തത്. 25.07.2025 രാവിലെ ലക്കിടിയിൽ വച്ച് വാഹനപരിശോധനക്കിടെ ഇയാൾ വാഹനത്തിൽ നിന്ന് ഇറങ്ങി ഓടി ചുരത്തിൽ താഴേക്ക് എടുത്ത് ചാടുകയായിരുന്നു. ഇയാളുടെ വാഹനത്തിൽ നിന്നും 20.35 ഗ്രാം എംഡിഎംഎ കണ്ടെത്തിയിരുന്നു. കെ.എൽ 71 കെ 3883 നമ്പർ കാർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. താഴേക്ക് ചാടിയ ഇയാളെ പോലീസും ഫയർഫോഴ്സും ഡ്രോൺസംവിധാനങ്ങളും മറ്റും ഉപയോഗിച്ച് തിരച്ചിൽ നടത്തി വരികയായിരുന്നു. തിരിച്ചിലിനിടയിൽ ഇന്ന് 27.07.2025 രാവിലെ ലക്കിടി ഓറിയന്റ്റൽ കോളേജ് ന് പിറക് വശത്തുള്ള കാട്ടിൽ വച്ചാണ് ഇയാളെ പിടികൂടിയത്. രാത്രി മുഴുവൻ വനത്തിൽ തങ്ങിയെന്നാണ് ഇയാൾ പറയുന്നത്. ഇയാളെ വൈത്തിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 2025 ഫെബ്രുവരിയിൽ മുത്തങ്ങയിൽ വച്ച് ഇയാൾ 93 ഗ്രാം എംഡിഎംഎയുമായി ബത്തേരി പോലീസിന്റെ പിടിയിലായിരുന്നു. ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ സി.ആർ അനിൽ കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ സൗജൽ,എസ്. സി. പി.ഓ മാരായ ഷുക്കൂർ, നാസർ, നാൾട്ടൻ ജൂഢി ഡിസൂസ, സി.പി.ഓ മാരായ അഷ്‌റഫ്, പ്രജിത്ത്, രതിലാഷ്, ആഷിക്, ജോബിൻ, ഹരീഷ്, റിയാസ് എന്നിവരും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും പോലീസ് സംഘത്തിലുണ്ടായിരുന്നു.
