ബാണസുര ഡാം ഷട്ടർ 85 സെൻ്റീമീറ്ററായി ഉയർത്തും

കൽപറ്റ: ബാണാസുര സാഗർ അണക്കെട്ടിൻ്റെ വ്യഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്നതിനാൽ ഇന്ന് (ജൂലൈ 27) രാവിലെ 10 ന് സ്‌പിൽവെ ഷട്ടറുകൾ 85 സെൻ്റീമീറ്ററായി ഉയർത്തുമെന്ന് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. ഷട്ടറുകൾ കൂടുതൽ ഉയർത്തി 100 ക്യുമെക്സ് വെള്ളം ഒഴുകി വിടും. നിലവിൽ രണ്ട്, മൂന്ന് ഷട്ടറുകൾ 75 സെന്റീമീറ്ററായി ഉയർത്തിയിട്ടുണ്ട്. കരമാൻ തോട്, പനമരം പുഴയോരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം.

Leave a Reply

Your email address will not be published. Required fields are marked *