അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽ സംയുക്ത പരിശോധന നടത്തി.

കണിയാമ്പറ്റ : കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിലെ കമ്പളക്കാട് ടൗണും ആയി ബന്ധപ്പെട്ട അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സുകളിൽആരോഗ്യവകുപ്പ്,പഞ്ചായത്ത് പോലീസ് എന്നീ വകുപ്പുകൾ സംയുക്തപരിശോധന നടത്തി. വൃത്തിഹീനമായി,ശുചിത്വമില്ലാതെയുംപ്രവർത്തിക്കുന്ന ക്വാർട്ടേഴ്സ് ഉടമകൾക്ക് 40000 രൂപ പിഴ ചുമത്തുകയും, ഇന്ന് തന്നെ വൃത്തിയാക്കി താമസ യോഗ്യമാക്കുന്നതിന് കർശന നിർദേശം നൽകുകയും ചെയ്തു.പരിശോധനക്ക് വരദൂർ phc യിലെ JHI ശ്രീ.സുരേഷ്‌കുമാർ,പഞ്ചായത്ത് ജീവനക്കാരായ ശ്രീ.ആന്റണി., k, ശ്രീമതി.സന്ധ്യ.വി,സിവിൽപോലീസ് ഓഫീസർ ശ്രീ.ജിഷ്ണു.v.p എന്നിവർ നേതൃത്വം നൽകി.ഇത്തരം താമസ സ്ഥലങ്ങളിൽ വരും ദിവസങ്ങളിലും പരിശോധന തുടരുകയും കർശനനിയമനടപടികൾ സ്വീകരിക്കുമെന്നും വരദൂർ ഹെൽത്ത് ഇൻസ്‌പെക്ടർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *