ആദിവാസി യുവാവിന് നീതി ലഭ്യമാക്കണം: എസ്ഡിപിഐ.

കൽപ്പറ്റ: ഭാര്യയുടെ പ്രസവാനന്തരം കോഴിക്കോട് മെഡിക്കൽ കോളേജിൽ കൂട്ടിരിപ്പിന് എത്തിയ കൽപ്പറ്റ വെള്ളാരംകുന്ന് സ്വദേശിയായ ആദിവാസി യുവാവ് വിശ്വനാഥൻ ദുരൂഹസഹചര്യത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജ് പരിസരത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ട് തുടരന്വേഷണ വിധി പറയൽ നീട്ടിക്കൊണ്ട് പോകുന്നത് അവസാനിപ്പിക്കണമെന്ന് എസ്ഡിപിഐ കൽപ്പറ്റ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

യോഗം ജില്ലാ പ്രസിഡൻ്റ് എ യൂസഫ് ഉദ്ഘാടനം ചെയ്തു.
വരുന്ന തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പ് ഒരുക്കം യോഗം ചർച്ച ചെയ്തു.
മണ്ഡലത്തിൽ പാർട്ടിക്ക് സ്വാധീനമുള്ള മുഴുവൻ വാർഡുകളിലും മൽസരിക്കാൻ ആവശ്യമായ ഒരുക്കം നടത്താൻ പഞ്ചായത്ത് ഭാരവാഹികൾക്ക് നിർദേശം നൽകി. മണ്ഡലം പ്രസിഡൻ്റ് കരീം മുട്ടിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ടി സിദ്ധീഖ് , മഹ്റൂഫ് അഞ്ചു കുന്ന്,ജില്ലാ വൈസ് പ്രസിഡൻ്റ് എൻ ഹംസ, ജില്ലാ ട്രഷറർ സുബൈർ. ജില്ലാ കമ്മിറ്റി അംഗം ഉസ്മാൻ സിഎച്ച്, മണ്ഡലം ഭാരവാഹികളായ ജാഫർ എം,ജാഫർ വി, റഫീഖ് പടിഞ്ഞാറത്തറ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *