Headlines

ചത്തീസ്ഗഡിലെ കന്യാസ്ത്രീകളെ അറസ്റ്റ്; എസ്‌ഡിപിഐ പ്രതിഷേധിച്ചു

മാനന്തവാടി: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ച് എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.
മനുഷ്യകടത്തും നിർബന്ധ മതപരിവർത്തനവും ആരോപിച്ച്
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത നടപടിയിലൂടെ ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മതപ്രചരണത്തിനുള്ള അവകാശത്തിന്റെ കടക്കൽ കത്തിവെക്കുകയാണ് ബിജെപി സർക്കാർ.
ന്യൂനപക്ഷങ്ങക്കു നേരെ നടക്കുന്ന ഇത്തരം അതിക്രമങ്ങൾക്കെതിരെ പൗര സമൂഹം പ്രതികരണങ്ങൾ ഉയർത്തണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.
മണ്ഡലം പ്രസിഡന്റ് വി.സുലൈമാൻ,മണ്ഡലം വൈസ് പ്രസിഡന്റ് അലി എ കെ, സെക്രട്ടറി സജീർ എം ടി, ട്രഷറർ ശുഹൈബ് ടികെ, മണ്ഡലം കമ്മിറ്റിയംഗം ഖദീജ ടി, സുബൈർ, നിസാർ, കരീം,നൗഷാദ്, ഷൗക്കത്തലി തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *