യുവ കപ്പ്-ജില്ലാ സ്കൂൾ ലീഗ് ഫുട്ബോൾ സബ് ജില്ലാ തലം യോഗ്യതറൗണ്ട് മത്സരങ്ങൾ ഡിസംബർ ഒന്ന് മുതൽ

കൽപ്പറ്റ :വയനാട് ജില്ലാ
ജില്ലാ സ്പോർട്സ് കൗൺസിലിന്റെയും, ജില്ലാ ഫുട്ബോൾ അസോസിയേഷന്റെയും
സഹകരണത്തോടെ
വയനാട് യുണൈറ്റഡ് ഫുട്ബോൾ ക്ലബ് ജില്ലയിലെ സ്കൂൾടീമുകളെ പങ്കെടുപ്പിച്ചുകൊണ്ട് വയനാട് ജില്ലാ സ്കൂൾ ലീഗ് -യുവ കപ്പ് പ്രസ്തുത ടൂർണമെന്റിന്റെ മാനന്തവാടി സബ് ജില്ലാ യോഗ്യത മത്സരങ്ങൾ 2023 ഡിസംബർ 1,2,3 തീയതികളിൽ ആരംഭിക്കും. വെള്ളമുണ്ടയിൽ നടന്ന ടൂർണമെന്റ് സ്വാഗതസംഘംരൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ്‌ കെ. റഫീഖ് അധ്യക്ഷത വഹിച്ചു.വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി. എം അനിൽകുമാർ, വയനാട് യുണൈറ്റഡ് എഫ്. സി ചെയർമാൻ ഷമീംബക്കർ സി കെ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ സുധി രാധാകൃഷ്ണൻ ചെയർമാനും, ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പൽ തോമസ് മാസ്റ്റർ കൺവീനറുമായി സ്വാഗതസംഘം രൂപീകരിച്ചു.

വെള്ളമുണ്ട സ്കൂൾ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന
യോഗ്യത മത്സരങ്ങളുടെ ജില്ലാ തല ഉദ്ഘാടനം ഒന്നാം തീയതി വെള്ളിയാഴ്ച മൂന്ന് മണിക്ക് ഒ. ആർ. കേളു എം എൽ. എ നിർവ്വഹിക്കും,മുഖ്യ അഥിതിയായി പ്രശസ്ത്ഥ ഫുട്ബോൾ താരം സി കെ വിനീത് പങ്കെടുക്കും

മാനന്തവാടി ബ്ലോക്ക് പ്രസിഡന്റ്‌. ജസ്റ്റിൻ ബേബി, ജില്ലാപഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ മുഹമ്മദ്‌ ബഷീർ,സ്പോർട്സ് കൌൺസിൽ പ്രസിഡന്റ്‌ എം. മധു തുടങ്ങി പ്രമുഖ വ്യക്തികൾ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *