മുണ്ടക്കൈ ചൂരൽമല ദുരന്തം :യൂത്ത് കോൺഗ്രസ് രാപകൽ സമരം നടത്തി

കൽപറ്റ:മുണ്ടക്കൈ ചൂരൽമല ദുരന്തം നടന്നു ഒരു വർഷം തികഞ്ഞിട്ടും അവഗണന തുടരുന്ന സംസ്ഥാന സർക്കാരിന്റെ അനങ്ങപ്പാറ നയത്തിൽ പ്രതിഷേധിച്ചു കലക്ടറേറ്റിനു മുന്നിൽ യൂത്ത് കോൺഗ്രസ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാപകൽ സമരം നടത്തി. ദുരന്ത ബാധിതരുടെ ലിസ്റ്റ് ഉണ്ടാക്കാൻ ഒരു വർഷം പൂർത്തിയാകുമ്പോഴും സർക്കാരിന് സാധിച്ചിട്ടില്ല. ഒരു തരത്തിലും ഉത്തരവാദിത്വം കാണിക്കാത്ത സംസ്ഥാന സർക്കാർ സമ്പൂർണ്ണ പരാജയമാണെന്ന് രാപകൽ സമരം ഉദ്ഘാടനം ചെയ്തു അഡ്വക്കറ്റ് ടി സിദ്ദിഖ് എംഎൽഎ പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് പിആർ വർക്കിന് ഉപയോഗിക്കാൻ വേണ്ടിയാണ് സർക്കാർ പുനരധിവാസം വച്ചു താമസിപ്പിക്കുന്നത് എന്നും അദ്ദേഹം കൂട്ടി ചേർത്തു.യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്‌ അമൽ ജോയ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ മുഖ്യ പ്രഭാഷണം നടത്തി. ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ ,പി പി ആലി കെ ഇ വിനയൻ ,ബി സുരേഷ് ബാബു,സി എ അരുൺദേവ്,ലയണൽ മാത്യു,ജഷീർ പള്ളിവയൽ,അഫ്സൽ ചീരാൽ,നിത കേളു,ശ്രീജിത്ത് കുപ്പാടിത്തറ,ഹർഷൽ കോന്നാടൻ,അനീഷ് റാട്ടക്കുണ്ട്,ബിൻഷാദ് കെ ബഷീർ,മുത്തലിബ് പഞ്ചാര,അസീസ് വാളാട്,ഡിന്റോ ജോസ്,ഗൗതം ഗോകുൽദാസ്,മുഹമ്മദ് ഫെബിൻ,കെ ഹർഷൽ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *