അവകാശ സംരക്ഷണ സമരം നടത്തി.

കേരള ഫോറസ്റ്റ് പ്രൊട്ടക്റ്റീവ് സ്റ്റാഫ് അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡ്യൂട്ടി റസ്റ്റ് പുനസ്ഥാപിക്കുക,നഷ്ടപ്പെട്ട 20 എസ്.എഫ്.ഒ
തസ്തികൾ അനുവദിക്കുക,തടസ്സപ്പെട്ട ബി. ഫ്.ഒ.പ്രമോഷൻ പുനരാരംഭിക്കുക,വാച്ചർ മാരുടെ പേരുമാറ്റം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് സംസ്ഥാന വ്യാപകമായി . വനം ജീവനക്കാർ നടത്തുന്ന സമരത്തിന്റെ ഭാഗമായി നോർത്ത് വയനാട് വനം ഡിവിഷൻ ഓഫീസിനു മുന്നിൽ അവകാശ സംരക്ഷണ സമരം നടത്തി. സമരത്തിന് കെ എഫ് പി എസ് എ ജില്ലാ സെക്രട്ടറി കെ പി സജി പ്രസാദ് സ്വാഗതം ആശംസിക്കുകയും ജില്ലാ പ്രസിഡന്റ് എ നിജേഷ് അധ്യക്ഷതവഹിക്കുകയും ചെയ്തു. സമരത്തിന്റെ ഉദ്ഘാടനം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി നിർവഹിച്ചു, സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ്. ടി. ആർ സമര വിശദീകരണം നടത്തുകയും സംസ്ഥാന കൗൺസിൽ അംഗങ്ങളായ കെ. പി ശ്രീജിത്ത്, സുന്ദരൻ കെ. കെ, അബ്ദുൽ ഗഫൂർ കെ. പി, കേളു എൻ. ആർ, പ്രഭേന്ദ്രനാഥ് പി കെ, വികാസ് ടി കെ, ശരത്ത് ചന്ദ്. എസ്, എന്നിവർ സമരത്തെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയും ചെയ്തു വിവിധ മേഖലകളിൽ നിന്നായി ഇരുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. സമരത്തിന് പ്രജീഷ്. കെ,സുഭാഷ് കെ ശശി, കെഎം ബാബു, സംഗീത്, രാജീവൻ, രജീഷ്, മഹേഷ്, തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *