മാനന്തവാടി മേരി മാതാ കോളേജ് ബിരുദദാന ചടങ്ങ് ജൂലൈ 31 വ്യാഴാഴ്ച

മാനന്തവാടി: മാനന്തവാടി മേരി മാതാ കോളേജിലെ 2024-25 അധ്യയന വർഷത്തെ ബിരുദ, ബിരുദാനന്തര ബിരുദ ഗവേഷണ വിദ്യാർത്ഥികളുടെ ബിരുദദാന ചടങ്ങ് ജൂലൈ 31 വ്യാഴാഴ്ച രാവിലെ 9 മണിക്ക് നടക്കും.
കോളേജിലെ എട്ട് ഡിപാർട്മെൻ്റുകളിലെ വിദ്യാർത്ഥികളാണ് ബിരുദം സ്വീകരിക്കുന്നത്. രാവിലെ 9 മണിക്ക് നടക്കുന്ന പരിപാടിയിൽ കേരള വെറ്ററിനറി ആന്റ് ആനിമൽ സയൻസസ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ പ്രൊഫസർ.ഡോ.കെ.എസ്.അനിൽ മുഖ്യാതിഥിയായിരിക്കും. മേരി മാതാ കോളേജിലെ വിവിധ ഗവേഷണ വകുപ്പുകളിൽ നിന്ന് പി.എച്ച്.ഡി.ഗവേഷണം പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും പ്രസ്‌തുത ചടങ്ങിൽ അനുമോദിക്കും. 1995 ൽ മനന്തവാടി രൂപതയുടെ കീഴിൽ ആരംഭിച്ച, വയനാടിൻ്റെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ കണ്ണൂർ യൂണിവേഴ്സിറ്റിയിലെ തന്നെ മികച്ച ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് മേരി മാതാ കോളജ്. പ്രസ്‌തുത ചടങ്ങിൽ കോളേജ് മാനേജർ മോൺ.ഡോ. പോൾ മുണ്ടോളിക്കൽ അധ്യക്ഷത വഹിക്കും. കണ്ണൂർ യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് അംഗം പ്രൊഫ ഡോ തോമസ് മോണോത്ത്, അസോസിയേറ്റ് മാനേജർ ഫാ.സിബിച്ചൻ ചേലക്കപ്പിള്ളിൽ, പ്രിൻസിപ്പൽ ഡോ.ഗീത ആന്റണി പുല്ലൻ എന്നിവർ സംസാരിക്കും. വാർത്താ സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ.ഗീത ആൻ്റണി പുല്ലൻ, പി ആർ ഒ റെജി ഫ്രാൻസീസ്, ലിഷ എ,ഡോ കെ ജെ എൽദോഎന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *