പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി

മേപ്പാടി: മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ഛത്തിസ്ഗഡിൽ രണ്ട് സന്യാസിനികളെ അറസ്റ്റ് ചെയ്തു ജയിലിലടച്ച നടപടിക്കെതിരെ റിപ്പൺ സെന്റ് ജോസഫ് ഇടവകയിലെ കത്തോലിക്കാ കോൺഗ്രസിന്റെയും കെസിവൈഎമ്മിന്റെയും നേതൃത്വത്തിൽ വിവിധ ഭക്തസംഘടനകളുടെ സഹകരണത്തോടെ പ്രതിഷേധ മാർച്ചും പന്തം കൊളുത്തി പ്രകടനവും നടത്തി. മതന്യൂനപക്ഷങ്ങൾക്ക് ഭരണഘടന ഉറപ്പു നൽകുന്ന മൗലിക അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റമാണ് ഛത്തിസ്ഗഡ് സർക്കാരും, റെയിൽവേ ഉദ്യോഗസ്ഥരും, അടങ്ങുന്ന അധികാര വർഗം നടത്തുന്നതെന്ന് മാർച്ച് ഉദ്ഘാടനം ചെയ്തു കത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത പ്രസിഡന്റ് ജോൺസിൺ തൊഴുതുങ്കൽ പറഞ്ഞു .ഞങ്ങളുടെ സന്യസ്ഥർ ചെയ്യുന്നത് മതപരിവർത്തനം അല്ല, സമൂഹത്തിൽ പാർശ്വവൽക്കരിക്കപ്പെട്ടവരും നീതി നിഷേധിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയർത്തുക എന്നത് മാത്രമാണ്. ഈ പാവപ്പെട്ട സന്യാസിനികൾക്കെതിരെ എടുത്തിരിക്കുന്ന കേസുകൾ പിൻവലിച്ച് ജയിൽ മോചിതനാക്കണമെന്ന് എ കെ സി സി കൽപ്പറ്റ മേഖല ഡയറക്ടറും ചെറുപുഷ്പ ലീഗ് സംസ്ഥാന ഡയറക്ടറും റിപ്പൺ ഇടവക വികാരിയുമായ ഫാ. ഷിജു ഐക്കരക്കാനായിൽ ആമുഖപ്രഭാഷണത്തിൽ സൂചിപ്പിച്ചു. സി. ജോസഫൈൻ, എ കെ സി സി യൂണിറ്റ് പ്രസിഡന്റ് ബിനോയ് കുറ്റിക്കാട്ടിൽ, കെ സി വൈ എം യൂണിറ്റ് പ്രസിഡന്റ് റ്റിബിൻ പാറക്കൽ, വിൻസന്റ് ഡി പോൾ സൊസൈറ്റി പ്രസിഡന്റ് മാത്യു തുറവേലിക്കുന്നേൽ, എ കെ സി സി രൂപതാ സെക്രട്ടറി ജോൺസൺ കുറ്റിക്കാട്ടിൽ, കെസിവൈഎം യൂണിറ്റ് വൈസ് പ്രസിഡന്റ് കുമാരി നിയത വള്ളിയാംഗൽ, ചെറുപുഷ്പ മിഷൻ ലീഗ് ശാഖ എക്സിക്യൂട്ടീവ് അംഗം അനീഷ് പുന്നമറ്റത്തിൽ, സാബു മുട്ടുങ്കൽ എന്നിവർ പ്രസംഗിച്ചു. കൈക്കാരൻമാരായ ജോയി പാലാട്ടിൽ, തങ്കച്ചൻ പച്ചിക്കൽ, സിജു പുളിക്കൽ, സാജു മുത്തോലിക്കൽ, എ കെ സി സി ഭാരവാഹികൾ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *