പി.പി.വി.മൂസ്സ സാഹിബ് അനുസ്മരണവും, ടി.മുഹമ്മദിന് സ്വീകരണവും നൽകി

മാനന്തവാടി: മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുസ്ലിം ലീഗ് ജില്ലാ നേതാവും മുൻ എം.എൽ.യു മായ പി.പി.വി.മൂസ്സ സാഹിബിന്റെ അനുസ്മരണവും,ചന്ദ്രിക ഗവേണിഗ് കൺവീനറായി തിരഞ്ഞെടുക്കപ്പെട്ട ടി.മുഹമ്മദിനുള്ള സ്വീകരണവും പാണക്കാട് സാദിക്കഅലി ശിഹാബ് തങ്ങൾ ഉൽഘാടനം ചെയ്തു. തന്റെ കുറഞ്ഞ ആയുസിനുള്ളിൽ നിന്ന് കൊണ്ട് ചെയ്യാൻ കഴിയുന്നതിൽ പതിന്മടങ്ങു സേവനം ചെയ്ത് തീർത്ത ഒരു നിസ്വാർത്ത നേതാവായിരുന്നു പി.പി.വി.മൂസ എന്ന് പാണക്കാട് സാദിക്കലി ശിഹാബ് തങ്ങൾ അനുസ്മരിച്ചു.ഒന്നും നേടാതെ,ഒരു കാലത്തു മാനന്തവാടിയിലെത്തുന്ന പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ കേൾക്കാനും,അതിനു പരിഹാരം കാണാനും ആണ് മൂസ്സ സാഹിബിന്റെ ജീവിതം മുഴുവൻ നീക്കി വെച്ചതെന്നും തങ്ങൾ പറഞ്ഞു

മനന്തവാടി ഗ്രീൻസ് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ് സി.പി.മൊയ്ദു ഹാജി അദ്ധ്യക്ഷം വഹിച്ചു .സെക്രട്ടറി കെ.സി.അസീസ് സ്വാഗതം പറഞ്ഞു.ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി ടി.മുഹമ്മദ് അനുസ്മരണ പ്രഭാഷണം നടത്തി.ജില്ലാ പ്രഡിഡന്റ് കെ.കെ.അഹമ്മദ് ഹാജി,വൈസ് പ്രഡിഡന്റ് എൻ.നിസാർ അഹമ്മദ്,സെക്രട്ടറിമാരായ ഹാരിസ് പടിഞ്ഞാറത്തറ,സി.കുഞ്ഞാബ്ദുല്ല,മണ്ഡലം ട്രെഷറർ കടവത് മുഹമ്മദ്,വൈസ് പ്രഡിഡന്റുമാരായ കെ.ഇബ്രാഹിം ഹാജി,ഡി.അബ്ദുള്ള,കൊച്ചി ഹമീദ്,സെക്രട്ടറിമാരായ ഉസ്മാൻ പള്ളിയാൽ,പി.കെ.അബ്ദുൽ അസീസ്,നസീർ തിരുനെലി,ജില്ലാ വനിതാ ലീഗ് സെക്രട്ടറി കെ.കെ.സി.മൈമൂന,യൂത്ത് ലീഗ് മണ്ഡലം പ്രഡിഡന്റ് ഹാരിസ് കാട്ടിക്കുളം,സെക്രട്ടറി ശിഹാബ് മലബാർ,വി.അസ്സയ്‌നർ ഹാജി,കെ.സി.മായൻ ഹാജി,പടയൻ മുഹമ്മദ്,ആസ്യ മൊയ്ദു,പി.വി.എസ് മൂസ്സ തുടങ്ങിയവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *