കെട്ടിടോദ്ഘാടവും വിജയോത്സവവും സംഘടിപ്പിച്ചു

മീനങ്ങാടി: കേരള സർക്കാർ പ്ലാൻ ഫണ്ട് , ഐ.സി ബാലകൃഷ്ണൻ എം.എൽ എയുടെ ആസ്തി വികസനഫണ്ട്, വയനാട് ജില്ലാ പഞ്ചായത്ത് ഫണ്ട് എന്നിവ വിനിയോഗിച്ച് മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നിർമിച്ച വിവിധ കെട്ടിടങ്ങളുടെ ഉദ്ഘാടനവും, പൊതു പരീക്ഷയിലും, വിവിധ സംസ്ഥാന
മേളകളിലും മികച്ച നേട്ടം കൈവരിച്ച വദ്യാർഥികൾക്കുള്ള അനുമോദനവും മീനങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. ബത്തേരി നിയോജക മണ്ഡലം എം.എൽ. എ ഐ. സി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സംഷാദ് മരക്കാർ അധ്യക്ഷത വഹിച്ചു.

വയനാട് എം.പി പ്രിയങ്ക ഗാന്ധിയുടെ സന്ദേശം ചടങ്ങിൽ വായിച്ചു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി. അസൈനാർ , ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ഇ വിനയൻ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിങ് കമ്മിറ്റി ചെയർമാൻ എം. മുഹമ്മദ് ബഷീർ, ഡിവിഷൻ മെമ്പർ സിന്ധു ശ്രീധരൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബേബി വർഗീസ്,
പി .വി വേണുഗോപാൽ, ടി. പി ഷിജു, നാസർ പാലക്കമൂല, വിദ്യാകിരണം കോർഡിനേറ്റർ വിൽസൺ തോമസ്, പ്രിൻസിപ്പൽ ഷിവി കൃഷ്ണൻ, ഹെഡ്മാസ്റ്റർ ഡോ.കെ.ടി അഷ്റഫ്, പി.ടി.എ പ്രസിഡൻ്റ് എസ്. ഹാജിസ് , കെ.എ അലിയാർ , വിൻസി , പി.ഒ സുമിത , ഡോ. ബാവ കെ.പാലുകുന്ന്, ടി.വി കുര്യാക്കോസ് , പി.കെ സരിത, കെ. ജയപ്രകാശ്, പി.വി സുരേന്ദ്രൻ, മനോജ് ചന്ദനക്കാവ്, ടി.എം ഹൈറുദ്ദീൻ, കെ. ബാലകൃഷ്ണൻ, രജിത്ത്, മാത്യു എടക്കാട്ട്, എം.ജെ ഹിബ , ഖാദർ മൊയ്തീൻ എന്നിവർ പ്രസംഗിച്ചു. പൊതുമരാമത്ത് വകുപ്പ് എക്സിക്യുട്ടീവ് എഞ്ചിനിയർ എൻ. ശ്രീജിത്ത് റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന സർക്കാരിൻ്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച മൂന്നര കോടി വിനിയോഗിച്ച് നിർമിച്ച കിച്ചൺ കം ഡൈനിങ് ഹാളിൻ്റെയും, ഐ. സി ബാലകൃഷ്ണൻ എംഎൽഎയുടെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച 80 ലക്ഷം രൂപ വിനിയോഗിച്ച് നിർമിച്ച ലാബ് കെട്ടിടത്തിൻ്റെയും,
ജില്ലാ പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമിച്ച
ശുചിമുറി കോംപ്ലക്സിൻ്റെയും
ഉദ്ഘാടനങ്ങളാണ് നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *