തൊണ്ടർനാട്: തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട നടന്ന ക്രമക്കേടിൽ ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് സിപിഐ. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ആട്ടിൻകൂട്, റോഡ് കോൺക്രീറ്റ്, കിണർ നിർമ്മാണം, കോഴിക്കൂട് നിർമ്മാണം എന്നിവയിൽ അഴിമതി നടത്തിയ മുഴുവൻ വാർഡ് മെമ്പർമാർക്കെതിരെയും ഈ പ്രവൃത്തിയുമായി ബന്ധപ്പെട്ട കരാറുകാർക്കെതിരെയും എംജിഎൻആർഇജിഎ ജീവനക്കാർക്ക് എതിരെയും നടപടി സ്വീകരിക്കുന്നതിന് വിജിലൻസ് അന്വേഷണം നടത്തണമെന്നും സി.പി.ഐ തൊണ്ടർനാട് ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. വർഗീസ് ലാഭവനത്തിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലോക്കൽ സെക്രട്ടറി എം ജെ ബേബി മണ്ഡലം കമ്മിറ്റി അംഗങ്ങളായ പൂവൻ മൊയ്തു മനോജ് വർഗീസ് ലോക്കൽ കമ്മിറ്റി അംഗങ്ങളായ സി ആർ ബാലൻ ചോലയിൽ പ്രകാശ് എന്നിവർ സംസാരിച്ചു.
തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിലെ ക്രമക്കേട്; ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണം: സിപിഐ
