ഇഞ്ചി കൃഷി നാശം : അടിയന്തര ധനസഹായം നൽകണം: ആം ആദ്മി പാർട്ടി

വയനാട്ടിലെ ഇഞ്ചി കൃഷി ഫംഗസ് ബാധ മൂലം നശിച്ച സഹചര്യത്തിൽ ദുരിതം അനുഭവിക്കുന്ന കർഷകർക്ക് അടിയന്തരമായി നഷ്ട പരിഹാരം നൽകണം എന്ന് ആം ആദ്മി പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. കുരുമുളക് കൃഷി എല്ലാം നശിച്ച സാഹചര്യത്തിൽ ബദൽ ആശ്രയമായി കണ്ട് ഇഞ്ചി കൃഷി നടത്തിയ കർഷകർ ഫംഗസ് ബാധയെ തുടർന്ന് കൃഷി പൂർണ്ണമായി നശിച്ച് ദുരിതത്തിൽ ആണ്. ലക്ഷകണക്കിന് രൂപ ബാങ്കിൽ നിന്ന് ലോൺ എടുത്തു കൃഷി ചെയ്ത കർഷകർ ഇനി എന്ത് ചെയ്യും എന്നറിയാതെ ആശങ്കയിൽ ആണ്. കേട് വന്ന ഇഞ്ചിയിൽ വലിയ വില കൊടുത്ത് കീടനാശിനികൾ മേടിച്ച് അടിച്ചിട്ടും യാതൊരു ഫലവും ഉണ്ടായിട്ടില്ല. കർഷകർക്ക് ആശ്വാസമാകണ്ട കൃഷി വകുപ്പ് ഒരു പ്രതിരോധ മാർഗ്ഗവും നിർദേശിക്കാൻ സാധിക്കാത്ത ദയനീയ സ്ഥിതിയിൽ ആണ്.
അതുകൊണ്ട് കൃഷി നാശം സംഭവിച്ച കർഷകർക്ക് അടിയന്തര ധനസഹായം നൽകാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണം എന്ന് ആം ആദ്മി പാർട്ടി മുള്ളൻകൊല്ലി പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. യോഗം ആം ആദ്മി ബത്തേരി മണ്ഡലം പ്രസിഡൻ്റ് ലിയോ കൊല്ലവേലിൽ ഉദ്ഘാടനം ചെയ്തു. മുള്ളൻകൊല്ലി കമ്മിറ്റി പ്രസിഡൻ്റ് കെ.സി വർഗ്ഗീസ് അദ്ധ്യക്ഷത വഹിച്ചു. സജി പനച്ച കത്തിൻ, ആൻ്റണി പൂത്തോട്ടയിൽ, ഉലഹന്നാൻ മേമാട്ട്, ഷാജി വണ്ടന്നൂർ, സാബു അബാഹാം , തോമസ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *