അഖില വയനാട് ക്വിസ്സ് മത്സരം നടത്തി.

 

മാനന്തവാടി : 219ാം പഴശ്ശി ദിനാചരണത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ കേരള പുരാവസ്തു വകുപ്പ് തുടങ്ങിയവയുടെ സംഘാടനത്വത്തിൽ പഴശ്ശി ഗ്രന്ഥാലയം അഖില വയനാട് ക്വിസ്സ് മത്സരം നടത്തി. ഒരു ടീമിൽ രണ്ട് പേരടങ്ങുന്ന 48 ടീമുകൾ മാറ്റുരച്ച അറിവുത്സവം മാനന്തവാടി നഗരസഭ വൈസ് ചെയർപേഴ്സൺ ജേക്കബ്ബ് സെബാസ്റ്റ്യൻ ഉൽഘാടനം ചെയ്തു. ചെറ്റപ്പാലം സെൻറ് പാട്രിക്സ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് രാവിലെ 10 മണിക്ക് മത്സരം ആരംഭിച്ചു. പ്രീ ക്വിസ് മൽസര വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ജസ്റ്റിൻ ബേബി സമ്മാനങ്ങൾ വിതരണം ചെയ്തു. മുൻസിപ്പലിറ്റി വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ അഡ്വ. സിന്ധു സെബാസ്റ്റ്യൻ, കൗൺസിലർ ജോയി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പഴശ്ശിഗ്രന്ഥാലയം അക്കാദമിക് സ്റ്റഡി സെന്റർ പ്രവർത്തകർ ആയിരുന്നു വിഷ്വൽ വിരുന്നൊരുക്കിയ ക്വിസ്സിന്റെ ചോദ്യങ്ങൾ തയ്യാറാക്കിയത്.
അഭിൻലാൽ എ ,റഹീസ് ഒ.എം ഒന്നാം സ്ഥാനവും നിസാർ കെ ,ഷിഹാബ് കെ രണ്ടാം സ്ഥാനവും അനുഷ ടോം, അരുൺ എം എസ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഓപ്പൺ ന്യൂസറിൽ വന്ന പ്രീ ക്വിസ് മൽസരത്തിൽ കെ വിജിയും, റേഡിയോ മാറ്റൊലിയിൽ എ.വി സരോജും
ഗ്രന്ഥാലയം ഫെയ്സ്ബുക്ക് പേജിൽ അൽഫോൺസ അഗസ്റ്റിനും
വയനാട് വിഷനിൽ ലയ ലതീഷും വിജയികളായി ,

Leave a Reply

Your email address will not be published. Required fields are marked *