കാട്ടേരിക്കുന്ന് പാലം; എസ്‌ഡിപിഐ മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

തലപ്പുഴ : കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എസ്‌ഡിപിഐ തലപ്പുഴ ബ്രാഞ്ച് കമ്മിറ്റി പ്രസിഡന്റ് കബീർ വി മുഖ്യമന്ത്രിക്ക് നിവേദനം നൽകി.

400 ലധികം കുടുംബങ്ങൾ ആശ്രയിക്കുന്ന കാട്ടേരിക്കുന്ന് പാലത്തിന്
2018 ലെ പ്രളയം മുതൽ ഇങ്ങോട്ട് ഉണ്ടായ ഓരോ സമയത്തും പാലത്തിന്റെ പില്ലറുകൾക്കും, സൈഡ് ഭിത്തിക്കുമൊക്കെ കേട് പാട് സംഭവിച്ചിരുന്നു.
അന്ന് തൊട്ടേ പഞ്ചായത്ത് തലം മുതൽ വകുപ്പ് മന്ത്രി അടക്കമുള്ളവർക്ക് ബ്രാഞ്ച് കമ്മിറ്റിയും പ്രദേശത്തെ,സൗഹൃദ,ആശ്രയ അയൽകൂട്ടങ്ങളും,5,10 വാർഡ് മെമ്പർമാരുടെയുമൊക്കെ നേതൃത്വത്തിൽ നിവേദനങ്ങൾ നൽകിയിരുന്നു.വകുപ്പ് മന്ത്രിക്ക് നൽകിയ നിവേദനത്തിന് മറുപടിയായി പഞ്ചായത്ത് സെക്രട്ടറി പാലം നിർമാണത്തിനാവശ്യമായി അസിസ്റ്റന്റ് എഞ്ചിനീയർ വിലയിരുത്തിയ 98 ലക്ഷം രൂപ പഞ്ചായത്തിന്റെ കയ്യിൽ ഇല്ലെന്നും പരാതി റീബിൽഡ് കേരള പ്രൊജക്റ്റ്‌ ഡയറക്ടർക്ക് കൈ മാറിയെന്നും അറിയിച്ചിരുന്നു. എന്നാൽ പിന്നീട് അതിൽ യാതൊരു നടപടിയും ഉണ്ടായില്ല.
ഏറ്റവും അവസാനമായി ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വികസന സെമിനാറിലടക്കം പുതിയ വർഷത്തെ പദ്ധതികളിൽ പാലം പുനർ നിർമാണം ഉൾപെടുത്തണമെന്നാവശ്യ പ്പെട്ട് നിവേദനം നൽകിയിരുന്നു.
എന്നാൽ അതും അവഗണിക്കപ്പെട്ടു.
മന്ത്രിയും മണ്ഡലം എം.എൽ.എയുമായ ഒ ആർ കേളു മുൻപ് സ്ഥലം സന്ദർശിക്കുകയും പ്രശ്നത്തിന് ഉടൻ പരിഹാരം കാണാമെന്ന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. എന്നാൽ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്ന് മാത്രമല്ല ഇക്കഴിഞ്ഞ ദിവസം വീണ്ടും പാലത്തിന്റെ പില്ലർ അടർന്നു മാറിയതിനാൽ തന്നെ നിലവിൽ അതിലൂടെയുള്ള ഗതാഗതം പഞ്ചായത്ത് നിരോധിച്ചിരിക്കുകയാണ്.അത് കൊണ്ട് തന്നെ 3 കിലോമീറ്ററിലധികം ചുറ്റി വേണം വിദ്യാർത്ഥികളടക്കമുള്ള പ്രദേശ വാസികൾക്ക് തലപ്പുഴ ടൗണിൽ എത്താൻ.
ഇത് അധികൃതർ വരുത്തി വെച്ച ദുരന്തമാണ്. അത് കൊണ്ട് തന്നെ അടിയന്തരമായി പാലം പുനർനിർമിക്കണമെന്ന് നിവേധനത്തിൽ ആവശ്യപ്പെട്ടു.

നിവേദനം പി.ഡബ്ല്യൂ.ഡി വിഭാഗം ചീഫ് എഞ്ചിനീയർക്ക് കൈ മാറിയതായി മറുപടി ലഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *