കൃത്രിമ മാർഗത്തിലൂടെ അധികാരത്തിൽ കയറിയ വ്യാജ സർക്കാറിനെ ജനം താഴെ ഇറക്കണം: ടി.നാസർ

മൂപ്പൈനാട് : കൃത്രിമ മാർഗത്തിലൂടെ അധികാരത്തിൽ കയറിയ വ്യാജ സർക്കാറിനെ ജനം തിരിച്ചറിയണമെന്നും അധികാരത്തിൽ നിന്ന് താഴെ ഇറക്കാൻ തെരുവിൽ ഇറങ്ങണമെന്നും എസ്ഡി പിഐ സംസ്ഥാന പ്രവർത്തക സമിതി അംഗം ടി നാസർ ആവശ്യപ്പെട്ടു.

സ്വാതന്ത്രത്തിൻ്റെ എഴുപത്തി ഒൻപതാം വാർഷികത്തിൽ എസ്ഡി പിഐ സംസ്ഥാന വ്യാപകമായി സംഘടപ്പിച്ച ആസാദി സ്ക്വയറിൻ്റെ ഭാഗമായി മൂപ്പൈനാട് പഞ്ചായത്ത് കമ്മിറ്റി റിപ്പണിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഏതാനും ആഴ്ചകളായിട്ട് രാജ്യം അതിഗുരുതരമായ ജനാധിപത്യ ധ്വംസനത്തെയാണ് ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. പൂർവികരായ സ്വതന്ത്ര സമര സേനാനികൾ നമുക്ക് നേടിത്തന്ന സ്വാതന്ത്ര്യാനന്തര ജനാധിപത്യത്തെയാണ് അധികാരികൾ അട്ടിമറിച്ചു കൊണ്ടിരിക്കുന്നത് ഇതിനെതിരെ പൊതുസമൂഹം പൊതുനിരത്തിലിറങ്ങി പ്രതികരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു

പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് അസീസ് വി അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ഓർഗനൈസിംഗ് സെക്രട്ടറി ജാഫർ വി. പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി നൗഫൽ പി.ടി, അബൂബക്കർ വി. എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *