രാസലഹരി ഉപഭോഗത്തിനും വ്യാപനത്തിനും എതിരെ കർശന നടപടി വേണം :പി പി ആലി

കൽപ്പറ്റ: രാസ ലഹരിയുടെ അനിയന്ത്രിതമായ ഉപഭോഗത്തിനും വ്യാപനത്തിനും വിപണനത്തിനുമെതിരെ കർശന നടപടി വേണമെന്ന് കെപിസിസി മെമ്പർ പി പി ആലി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ലഹരിയിൽ നിന്നും സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചുകൊണ്ട് സ്വാതന്ത്ര്യ ദിനത്തിൽ സംസ്ഥാനത്താകമാനം നടന്ന പ്രചരണ പരിപാടികളുടെ ഭാഗമായി കൽപ്പറ്റ മണ്ഡലം കോൺഗ്രസ് കമ്മിറ്റി നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോൺഗ്രസ് പ്രവർത്തകർ തങ്ങളുടെ പ്രദേശങ്ങളിൽ രാസലഹരി ഉപഭോഗത്തെയും വിപണനത്തെയും പ്രതിരോധിക്കാൻ തയ്യാറാവണം. രാസലഹരിയുടെ ഉപയോഗം മൂലം ഒട്ടനവധി കുടുംബങ്ങളാണ് തകർച്ചയെ നേരിടുന്നത്. ലഹരി ഉപയോഗം കാരണം മനസ്സിന്റെ നിയന്ത്രണം വിട്ട മക്കളുടെ സഹോദരന്മാരുടെ മനോവൈകല്യവും പീഡനവും ആത്മഹത്യകളിലേക്കും കൊലപാതങ്ങളിലേക്കും കുടുംബങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. ലഹരി ഇല്ലാതാക്കാനും ഇത്തരം പ്രവണതകളെ അടിച്ചമർത്താനും ശ്രമിക്കേണ്ട സർക്കാർ ലഹരി ഒരു യാഥാർത്ഥ്യമാണ് എന്ന് പറഞ്ഞുകൊണ്ട് ലഹരി വ്യാപനത്തിനെതിരെ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മണ്ഡലം പ്രസിഡണ്ട് ഗിരീഷ് കൽപ്പറ്റ അധ്യക്ഷനായിരുന്നു. അഡ്വ: ടിജെ ഐസക്, സി ജയപ്രസാദ്, പി വിനോദ് കുമാർ, കരിയാടൻ ആലി, അഡ്വ:സാദിഖ് നീലിക്കണ്ടി, കെ കെ രാജേന്ദ്രൻ, ഹർഷൽ കോന്നാടൻ, എസ് മണി, കെ അജിത, ആയിഷ പള്ളിയാൽ,പി രാജാറാണി, കെ ശശികുമാർ, കെ രാജൻ, രമേശ് മാണിക്യം, കെ സതീഷ് കുമാർ, കെ രവീന്ദ്രൻ, ബിന്ദു ജോസ്, ഗിരിജ സതീഷ്, പി ആർ ബിന്ദു തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published. Required fields are marked *