കല്പറ്റ: കര്‍ഷകരെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടും കര്‍ഷകരോടുള്ള അവഗണയില്‍ പ്രതിഷേധിച്ചും കര്‍ഷക കോണ്‍ഗ്രസ് കർഷക ദിനം കണ്ണീര് ദിനമായി ആചരിച്ചു.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ഷക ദ്രോഹ നയങ്ങള്‍ കാരണം കേരളത്തിലെ കര്‍ഷകര്‍ ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. കര്‍ഷകര്‍ക്ക് കൊടുക്കേണ്ട ആനുകൂല്യങ്ങളൊക്കെ മുടങ്ങി കിടക്കുകയാണ്. അടിയന്തരമായും കര്‍ഷകരെ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടു.
കല്പറ്റ നിയോജക മണ്ഡലം പ്രതിഷേധ സദസ്സ് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് എന്‍.ഡി. അപ്പച്ചന് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ.ജെ.ജോണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ജോണ്സണ് കൂവക്കല്‍ , ജോസ് ജേക്കബ് , എ .ശിവദാസ് , ജോണ്‍ മാതാ, ജോസഫ് മറ്റത്തില്‍, സിബി ചാക്കോ ,ജോയി ജേക്കബ് , ജിന്സണ് കല്പറ്റ, ബിജു തരിയോട്, കുഞ്ഞാലി പാലശ്ശേരി, ശിഹാബ് മലായി, കെ.സലിം, ഒ.പി. ഷൗക്കത്ത്. കെ മുസ്തഫ എന്നിവര്‍ സംസാരിച്ചു.
