കൽപ്പറ്റ: സഖാവ് പി. കൃഷ്ണപിള്ള ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ബ്രാഞ്ച് കേന്ദ്രങ്ങളിൽ പ്രഭാതഭേരിയും പതാക ഉയർത്തലും നടത്തി. ജില്ലയിലെ എല്ലാ ഓഫീസുകളിലും പതാക ഉയർത്തി. ദിനാചരണത്തിന്റെ ഭാഗമായി ജില്ലയിലാകെ പാർടി പ്രവർത്തകർ കിടപ്പ് രോഗികളെ സന്ദർശിച്ചു. ജില്ലാ സെക്രട്ടറി കെ. റഫീഖ് വെള്ളമുണ്ട 8/4 ലോക്കലിലും കാഞ്ഞിരങ്ങാട് ലോക്കലിലും , സംസ്ഥാന കമ്മിറ്റിയംഗം സി. കെ ശശീന്ദ്രൻ മണിയങ്കോട് പൊന്നട പ്രദേശത്തും ഭവന സന്ദർശനത്തിന്റെ ഭാഗമായി. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളും, ജില്ലാ കമ്മിറ്റിയംഗങ്ങളും വിവിധ പ്രദേശങ്ങളിൽ ഭവന സന്ദർശനം നടത്തി.
ആഗസ്റ്റ് 19; പി. കൃഷ്ണപിള്ള ദിനാചരണം നടത്തി
