രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജിവെക്കണം: രാഷ്ട്രീയ യുവജനതാദള്‍

കല്‍പ്പറ്റ: യുവതികളുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുകളും തെളിവുകളും പുറത്തുവന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടം എംഎല്‍എ സ്ഥാനം രാജ്യവെക്കാന്‍ തയ്യാറാവണമെന്ന് രാഷ്ട്രീയ യുവജനതാദള്‍ ആവശ്യപ്പെട്ടു.പ്രതിഷേധ പ്രകടനത്തിനും രാഹുല്‍ മാങ്കൂട്ടത്തിന്റെ കോലം കത്തിക്കലിനും ആര്‍ വൈ ജെ ഡി ജില്ലാ പ്രസിഡണ്ട് പി പി ഷൈജല്‍, സംസ്ഥാന സെക്രട്ടറി അജ്മല്‍ സാജിദ്, കല്‍പ്പറ്റ നിയോജകമണ്ഡലം പ്രസിഡണ്ട് ഷൈജല്‍ കൈപ്പങ്ങല്‍, നിസാര്‍ പള്ളിമുക്ക്, സീപി റഹീസ്, ഷാജി കുന്നംപറ്റ ,നിശാല്‍ സി, പ്രതീഷ് ചുളുക്ക, നിജില്‍ വെള്ളയങ്കര, റസല്‍ കുണ്ടുകുളം, ഹാറൂണ്‍ റഷീദ്, ഫൈസല്‍ തുര്‍ക്കി, അനസ് എന്നിവര്‍ നേതൃത്വം നല്‍കി. കേരളത്തിന്റെ യുവജന പ്രസ്ഥാനങ്ങളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഒരു നേതാവ് ഇത്രയും ഗുരുതരമായ ആരോപണങ്ങള്‍ക്ക് വിധേയനായത്. രണ്ടു യുവതികളുടെ വെളിപ്പെടുത്തലിന് പുറകെ മറ്റൊരു യുവതിയുമായുള്ള ശബ്ദ സന്ദേശം പുറത്തുവന്നതും. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലും ലൈംഗിക ശുഭയോടെ പെരുമാറി എന്നുള്ള വാട്സപ്പ് ചാറ്റുകള്‍ പുറത്തുവരുന്നതും മോശമായ പെരുമാറ്റത്തില്‍ രണ്ടു യുവതികള്‍ തുറന്നു പറച്ചിലുകളുമായി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ എത്തിയതും കണ്ടില്ലെന്ന് നടിക്കാനും അവഗണിക്കാനും കോണ്‍ഗ്രസ് നേതൃത്വത്തിനും കേരളത്തിലെ പ്രതിപക്ഷ നേതാവിനും സാധിക്കില്ല. അതുകൊണ്ടുതന്നെ ഒരു നിലക്കും രാഹുല്‍ മാങ്കൂട്ടം എംഎല്‍എയായി തുടരാന്‍ യോഗ്യനല്ല.രാജിവെക്കാന്‍ തയ്യാറായില്ലെങ്കില്‍ രാജി എഴുതി വാങ്ങാന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറാകണമെന്നും ആവശ്യപ്പെട്ടുകൊണ്ടാണ് രാഷ്ട്രീയ യുവജനതാദള്‍ കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *