എസ്കെഎസ്എസ്എഫ് വിഖായ ട്രെയ്നിങ് ക്യാമ്പ് സമാപിച്ചു.

വാകേരി : എസ് കെ എസ് എസ് എഫ് വിഖായ വയനാട് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ വാകേരി ശിഹാബ് തങ്ങൾ ഇസ്ലാമിക്‌ അക്കാദമിയിൽ സംഘടിപ്പിച്ച വിഖായാ ആക്ടീവ് വിങ് അഞ്ചാം ബാച്ചിന്റെ ട്രെയ്നിങ് ക്യാമ്പ് സമാപിച്ചു. പുതുതായി രജിസ്റ്റർ ചെയ്ത നൂറ് വിഖായ അംഗങ്ങളാണ് ഏകദിന ക്യാമ്പിൽ പങ്കെടുത്തത്.
കോളേജ് ജനറൽ സെക്രട്ടറി എ കെ മുഹമ്മദ്‌ ദാരിമി പതാക ഉയർത്തി. എസ് കെ എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് നൗഷീർ വാഫി വെങ്ങപ്പള്ളി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചെയർമാൻ ഫൈസൽ മുട്ടിൽ അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സംഗമത്തിൽ നാസർ മൗലവി, ജില്ലാ ജനറൽ സെക്രട്ടറി റിയാസ് ഫൈസി പാപ്ലശ്ശേരി, എ കെ മുഹമ്മദ്‌ ദാരിമി, അബ്ദുറഹ്മാൻ ദാരിമി,നൗഷാദ് മൗലവി, ജാഫർ ദാരിമി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
വിവിധ സെഷനുകൾക്ക് ഇബ്രാഹിം ഫൈസി പേരാൽ, നൗഫൽ മാസ്റ്റർ വാകേരി, അബ്ദുറഹ്മാൻ ഫൈസി മില്ലുമുക്ക്, നാസർ പുൽപള്ളി, കോയ ഫൈസി, തുടങ്ങിയവർ നേതൃത്വം നൽകി. റഷീദ് വെങ്ങപ്പള്ളി, റസാഖ് തോൽപ്പെട്ടി,സാഫിർ മൗലവി
,റഷീദ് ബത്തേരി, നൗഷാദ് വൈത്തിരി ,അജ്നാസ് അലി അക്ബർ തരുവണ,
മുഹമ്മദ് സുഹൈൽ കമ്പളക്കാട്,
മുസ്തഫ മാടക്കര എന്നിവർ സംസാരിച്ചു. റിയാസ് പനമരം നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *