തലപ്പുഴ : അപകടാവസ്ഥയിലായ കാട്ടേരിക്കുന്ന് പാലം അടിയന്തരമായി പുനർനിർമ്മിച്ച് കാട്ടേരിക്കുന്ന്കാരുടെ യാത്രാ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലാ കളക്ടർക്ക് നിവേദനം നൽകി.ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ മനോജ് സി.എച്ച്, ജോയിന്റ് കൺവീനർ സകരിയ്യ കെ.എസ്, അഷ്റഫ് എം തുടങ്ങിയ സംഘമാണ് നിവേദനം നൽകിയത്. നിവേദനം
തുടർ നടപടികൾക്കായി തദ്ദേശ സ്വയം ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ, പി.ഡബ്ല്യൂ.ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ (ബിൽഡിംഗ്സ് ) തുടങ്ങിയവർക്ക് കൈമാറിയതായി കളക്ട്രേറ്റിൽ നിന്നും അറിയിച്ചു.
കാട്ടേരിക്കുന്ന് പാലം; ആക്ഷൻ കമ്മിറ്റി ജില്ലാ കളക്ടർക്ക് നിവേദനം നൽകി.
