മാനന്തവാടിയിൽ വയോധികയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മാനന്തവാടി: പയ്യമ്പള്ളിയിൽ വീടിനുള്ളിൽ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയ വയോധിക മരിച്ചു. പയ്യമ്പള്ളി മുട്ടൻകര പൂവത്തിങ്കൽ ചാക്കോയുടെ ഭാര്യ മേരി (67) ആണ് മരിച്ചത്. സ്വയം മുറിവേൽപ്പിച്ച നിലയിലായിരുന്നു ഇവരെ കണ്ടെത്തിയതെന്നാണ് റിപ്പോർട്ട്. ഇന്ന് രാവിലെ ഏഴേമുക്കാലോടെയാണ് സംഭവം പുറത്തറിയുന്നത്. രാവിലെ പള്ളിയിൽ പോയി തിരികെ വീട്ടിലെത്തിയ ഭർത്താവ് ചാക്കോ, വീടിന്റെ വാതിലുകൾ അകത്തുനിന്ന് പൂട്ടിയ നിലയിൽ കണ്ടു. വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് അയൽവാസികളും ചാക്കോയും ചേർന്ന് വീടിന്റെ പിൻവാതിൽ തകർത്ത് അകത്ത് കയറിയപ്പോഴാണ് മേരിയെ മുറിവേറ്റ നിലയിൽ കണ്ടെത്തിയത്. ഇടതു കൈയിലും കാലിലും സ്വയം മുറിവേൽപ്പിച്ച നിലയിലായിരുന്നു മേരി കിടന്നിരുന്നത്. ഉടൻ തന്നെ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളും, മാനസിക ബുദ്ധിമുട്ടുകളും മേരിയെ അലട്ടിയിരുന്നതായി ബന്ധുക്കൾ പറഞ്ഞു. സംഭവത്തിൽ മാനന്തവാടി പോലീസ് അന്വേഷണം ആരംഭിച്ചു. പരേതനായ ഷാജി, സന്തോഷ്, സംഗീത എന്നിവരാണ് മക്കൾ. സംസ്കാരം പിന്നീട് പടമല സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടക്കും.

 

Leave a Reply

Your email address will not be published. Required fields are marked *