വയനാട് പാർലമെൻറ് മണ്ഡലം എം.പി.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം ചേർന്നു.

കൽപ്പറ്റ : വയനാട് പാർലമെൻറ് മണ്ഡലം എം.പി.രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ജില്ലയിൽ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ) യോഗം ചേർന്നു. എം.എൽ.എ.മാരായ ഐ.സി. ബാലകൃഷ്ണൻ , അഡ്വ.ടി.സിദ്ദിഖ്, ഡോ.രേണു രാജ്
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, വിവിധ ഡിപ്പാർട്ട്മെൻറുകളെ പ്രതിനിധീകരിച്ചുള്ള ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ജില്ലയിലെ വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ അവലോകനം, അതോടൊപ്പം എംപി.യുടെ പ്രാദേശിക വികസന നിധി പദ്ധതിയുടെ പുരോഗതി തുടങ്ങിയവ വിലയിരുത്തി. നാഷണൽ ഹൈവേയുമായി ബന്ധപ്പെട്ട പദ്ധതികളുടെ നിലവിലെ സ്ഥിതിഗതികളും യോഗം വിലയിരുത്തി.
എംപി.യുടെ പ്രാദേശിക വികസന നിധി പദ്ധതികളിൽ നിർവഹണം പൂർത്തീകരിക്കുന്നതിൽ മുൻപന്തിയിൽ നിൽക്കുന്ന വയനാട് ജില്ലാ ടീമിനെ യോഗത്തിൽ എം.പി. പ്രത്യേകം അഭിനന്ദിച്ചു. ജില്ലയിൽ നടക്കുന്ന CSR-മായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് അദ്ദേഹം എല്ലാവിധ പിന്തുണയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *