കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍.

കഞ്ചാവ് കേസില്‍ ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍ Swale News Desk August 30, 2025 മാനന്തവാടി: ഓണം സ്പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ച് മാനന്തവാടി എക്സൈസ് റേഞ്ച് ഇന്‍സ്പെക്ടര്‍ അര്‍ജുന്‍ വൈശാഖ് എസ്.ബിയും സംഘവും നടത്തിയ തിരച്ചിലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കഞ്ചാവ് കേസിലെ പ്രതികള്‍ പിടിയിലായി.കോഴിക്കോട് കണ്ണിപറമ്പ മേലെഈച്ചം പാട്ടില്‍ വീട് രാജീവ് പി (43),മധുരൈ പിള്ളയാര്‍ കോവില്‍ സ്ട്രീറ്റ് പ്രകാശ് ആര്‍ (28) എന്നിവരാണ് പിടിയിലായത്.ഇവരെ കോഴിക്കോട് ജില്ലയില്‍ നിന്നുമാണ് പിടികൂടിയത്.ഓണം സ്പെഷ്യല്‍ ്രൈഡവിനോട് അനുബന്ധിച്ച് മദ്യത്തിനും മയക്കു മരുന്നിനും എതിരെ എക്സൈസ് ഡിപ്പാര്‍ട്ട്മെന്റ് ശക്തമായ പരിശോധന ജില്ലയില്‍ നടത്തി വരികയാണ്.രാജീവ് 2023ല്‍ 29.2 കിലോഗ്രാം കഞ്ചാവ് കടത്തിയ കേസിലും,പ്രകാശ് ആര്‍ 2023 ല്‍ 100 ഗ്രാം കഞ്ചാവ് കൈവശം വച്ച കേസിലും പ്രതിയാണ്. കൂടാതെ ഇദ്ദേഹത്തിന് 17 ഓളം എന്‍ഡിപിഎസ് കേസുകളും നിലവിലുണ്ട്. പ്രിവന്റീവ് ഓഫീസര്‍ രഞ്ജിത്ത് സി.കെ, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ സജിലാഷ്, സ്റ്റാലിന്‍ വര്‍ഗീസ്, ഡ്രൈവര്‍ അമീര്‍ എന്നിവരും എക്സൈസ് സംഘത്തില്‍ ഉണ്ടായിരുന്നു.പൊതു ജനങ്ങള്‍ക്ക് ലഹരിയുമായി ബന്ധപ്പെട്ട വിവരം നല്‍കുന്നതിനായി എക്സൈസിന്റെ 18004252848 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുക.

Leave a Reply

Your email address will not be published. Required fields are marked *