കല്‍പ്പറ്റ: ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റിയുടെ പാതിരിപ്പാലം ഓഫീസിലേക്ക് തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തില്‍ മാര്‍ച്ച് നടത്തി. 10 മാസത്തെ വേതനക്കുടിശിക അനുവദിക്കുക,
മലബാര്‍ മീറ്റ് ഫാക്ടറി തുറന്നുപ്രവര്‍ത്തിപ്പിക്കുക, ജോലി ഉറപ്പുവരുത്തുക, പിഎഫ്, ഇഎസ്ഐ കുടിശിക അടയ്ക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരം. മാര്‍ച്ച് ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു. തുടര്‍ന്നു നടത്തിയ ധര്‍ണ കൂട്ടായ്മ കണ്‍വീനര്‍ മുരളീധരന് ഉദ്ഘാടനം ചെയ്തു. അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.ഷിബു കുര്യന്, പുരുഷോത്തമന്, പ്രമോദ്, സുനില്‍ബാബു, ബിന്ദു സുരേഷ്, മുനീര്‍, പവീഷ് എന്നിവര്‍ പ്രസംഗിച്ചു.
