ബത്തേരി: ബത്തേരി പഴേരി മുണ്ടക്കൊല്ലിയില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു. പന്തല്ലൂര്‍ പാക്കണ സ്വദേശി മടക്കല്‍ ഇസ്മായിലിന്റെ മകന് മുഹമ്മദ് ഹാഷിം (32) ആണ് മരിച്ചത്. ഇന്ന് രാവിലെ ബത്തേരി പാട്ടവയല്‍ റോഡില്‍ മുണ്ടക്കൊല്ലിയിലാണ് അപകടം. ബത്തേരിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് പോകുന്ന കെഎസ്ആര്‍ടി ബസ്സുമായി കൂട്ടിയിടിച്ചാണ് അപകടമെന്നാണ് വിവരം. ബത്തേരി സ്വകാര്യ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനാണ്.
