ഓണം വാരാഘോഷ പരിപാടികൾ സമാപിച്ചു

സംസ്ഥാന സർക്കാർ, വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ, ജില്ലാ ഭരണകൂടം എന്നിവയുടെ നേതൃത്വത്തിൽ വിവിധ ടൂറിസം സംഘടനകൾ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഓണം വാരാഘോഷ പരിപാടികൾ സമാപിച്ചു.

മാനന്തവാടി നഗരസഭ സി.ഡി.എസിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം പേർ പങ്കെടുത്ത മെഗാ തിരുവാതിര അരങ്ങേറി. വയലിൻ ഫ്യൂഷൻ, മാജിക് ഷോ, ചാക്യാർ കൂത്ത്, മെന്റലിസം തുടങ്ങിയ പരിപാടികൾ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തനൃത്യങ്ങൾ, സെവൻ ബീറ്റ്സ് വയനാട് ഒരുക്കിയ ഗാനമേള എന്നിവ ആസ്വദിക്കാനും വൻ ജനക്കൂട്ടം ഒഴുകിയെത്തി.

 

വൈത്തിരിയിൽ ഗ്രാമ പഞ്ചായത്തും ഡി.ടി.പി.സിയും ചേർന്ന് ഒരുക്കിയ ഓണം വാരാഘോഷ പരിപാടികളുടെ സമാപന സമ്മേളനവും സാംസ്കാരിക യോഗവും ടി. സിദ്ധിഖ് എംഎൽഎ ഉദ്ഘാടനം ചെയ്തു. കുടുംബശ്രീയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. കൊല്ലം ഷാഫി നയിച്ച മെഗാ നൈറ്റ്‌ ജന പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി വിജേഷ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷ ജ്യോതിദാസ്, ജില്ലാ പഞ്ചായത്ത് അംഗം സി. പ്രസാദ്, കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി ഉഷ കുമാരി, എൽസി ജോർജ്, വൈത്തിരി സിഡിഎസ് ചെയർപേഴ്സൺ ഷാജി മോൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *