കേണിച്ചിറ: യാക്കോബായ സുറിയാനി സഭ മീനങ്ങാടി മേഖല യുവജന കലോത്സവം പൂതാടി സെന്റ് മേരീസ് പള്ളിയിൽ ഫാ.എൽദോ പനച്ചിയിൽ ഉദ്ഘാടനം ചെയ്തു. വികാരി ഫാ. അജു ചാക്കോ അരത്തമാംമൂട്ടിൽ അധ്യക്ഷത വഹിച്ചു. മത്സരത്തിൽ
കണിയാമ്പറ്റ സെന്റ് ജോർജ് ഒന്നാം സ്ഥാനവും കൊളഗാപ്പാറ സെന്റ് തോമസ് രണ്ടാം സ്ഥാനവും
ചീങ്ങേരി സെന്റ് മേരീസ് മൂന്നാം സ്ഥാനവും നേടി. ഫാ. എൽദോ മനയത്ത്, ഫാ. സിനു ചാക്കോ തെക്കെ തോട്ടത്തിൽ,
എൽദോസ് കെ.പി., മനു അബ്രഹാം, ഷിന്റോ എൽദോ, ലിജിൻ ജോർജ്, എൽദോ വി.ഡി., ഗീവർഗീസ് വെട്ടിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു
