കമ്പളക്കാട് ടൗൺ ബസ്റ്റോപ്പിൽ സിസിടിവി ക്യാമറ സ്ഥാപിക്കണം:എം എസ് എഫ്. ഹരിത കമ്പളക്കാട് കമ്മിറ്റി

കമ്പളക്കാട് : കമ്പളക്കാട് ടൗണിലിലേ ബസ്റ്റോപ്പ് നിരവധി വിദ്യാർത്ഥികളും സ്ത്രീകൾ ഉൾപ്പെടെയുള്ള യാത്രക്കാർ ആശ്രയിക്കുന്ന ബസ്റ്റോപ്പാണ്. ജില്ലയിൽ തന്നെ ഏറ്റവും അധികം അതിഥി തൊഴിലാളികൾ ഉള്ള പ്രദേശമാണ് കമ്പളക്കാട് .കഴിഞ്ഞ ആഴ്ചയിൽ ഒരു വിദ്യാർത്ഥിനിക്ക് നേരെ അതിഥി തൊഴിലാളിയുടെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം നേരിടേണ്ടി വന്നു. ഇത്തരം സാഹചര്യത്തെ ഒഴിവാക്കുന്നതിന്റെ ഭാഗമായി കമ്പളക്കാട് ബസ്റ്റോപ്പിൽ സിസിടിവി ക്യാമറ സ്ഥാപിക്കണമെന്നും പോലീസിന്റെ നിരീക്ഷണം ഉണ്ടാകുന്നതിനുള്ള നടപടികൾ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹരിത ഭാരവാഹികൾ പണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ വി രജിത അവർകൾക്ക് നിവേദനം നൽകി

ഹരിത യൂണിറ്റ് കമ്മിറ്റി പ്രസിഡൻറ് അഞ്ജന ഫാത്തിമ .സെക്രട്ടറി സിൻസിയ .വൈസ് പ്രസിഡണ്ട് ഫാത്തിമ എന്നിവർ ചേർന്ന് നിവേദനം കൈമാറി

Leave a Reply

Your email address will not be published. Required fields are marked *