കൽപ്പറ്റ: സോണിയ ഗാന്ധി എം.പി., ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എം. പി ,കെ. പി. സി. സി. പ്രസിഡന്റ് സണ്ണി ജോസഫ് എം എൽ എ ,എന്നിവരെ ഹെലിപാടിൽ സ്വീകരിച്ചു. രാവിലെ 10നു കരിപ്പൂർ വിമാനത്താവളത്തിലിറങ്ങി ഇരുവരും ഹെലികോപ്റ്റർ മാർഗം വയനാട്ടിലെത്തി.ഇരുവർക്കും ഇന്നു പൊതുപരിപാടിയൊന്നും തീരുമാനിച്ചിട്ടില്ല.പ്രിയങ്ക ഗാന്ധി എംപി കഴിഞ്ഞ ഒരാഴ്ചയായി മണ്ഡല പര്യടനത്തിനായി വയനാട്ടിലുള്ളതുകൂടി കണക്കിലെടുത്താണ് രാഹുലും സോണിയയും ഒരുമിച്ചുള്ള വരവ്.സ്വകാര്യ സന്ദർശനം എന്ന നിലയിലാണ് യാത്രയെന്നതിനാൽ ഇതുവരെ മറ്റു പരിപാടികൾ ക്രമീകരിച്ചിട്ടില്ല.
