മാനന്തവാടി: “ഡ്രീംസ് ബിയോണ്ട് ദി ഫോറസ്റ്റ്” ചിത്ര-ശിൽപ്പ പ്രദർശനം മാനന്തവാടി ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ തുടങ്ങി. ഓസ്കാർ ജൂറി അംഗം പി.സി. സനത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി മുഖ്യാതിഥിയായിരുന്നു. വയനാട് ആർട്ട് ക്ലൗഡ് പ്രതിനിധികളായ ജോസഫ് എം. വർഗീസ്, ദീപ കെ പി , ഉറവ് ഇക്കോ ലിങ്ക്സ് പ്രതിനിധി ഇ- സി.സദാനന്ദൻ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് കലാകാരന്മാർ മൺചെരാതുകൾ തെളിയിച്ചു. 13 കലാകാരന്മാരുടെ സൃഷ്ടികളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം 6 ന് സമാപിക്കും. വയനാട് ആർട്ട് കൗഡും ഉറവ് ഇക്കോ ലിങ്ക്സും സംയുക്തമായാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. തുടർന്ന് 8 മുതൽ 22 വരെ തൃക്കൈപ്പറ്റ ഉറവ് ബാംബു റിസോർട്ടിലും ‘ഡ്രീംസ് ബിയോണ്ട് ദ ഫോറസ്റ്റ് ‘നടക്കും.
അരുൺ വി സി, ബിനീഷ് നാരായണൻ, ചിത്ര എലിസബത്ത്, ദീപ കെ പി, ജോർജ്കുട്ടി, ജോസഫ് എം വർഗീസ്, ഞാണൻ, പ്രസീത ബിജു, രമേഷ് എം ആർ, ഇ സി സദാസാനന്ദൻ, സണ്ണി മാനന്തവാടി, സുരേഷ് കെ ബി, , വിനോദ് കുമാർ എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്.
‘ഉണർവ് നാടൻ കലാ പഠന കേന്ദ്രം ‘ അവതരിപ്പിച്ച കലാസന്ധ്യയുമുണ്ടായിരുന്നു.
ഡിസംബർ- മൂന്നിന് വൈകുന്നേരം 4-5 ന് .കലയിലെ മാറുന്ന ഭാവുകത്വം എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ ചന്ദ്രൻ ടി വി (കലാനിരൂപകൻ) യും കലാകാരന്മാരും പങ്കെടുത്തു. .
ഡിസംബർ ആറിന് വൈകുന്നേരം 5- മണിക്ക് ശബരീശൻ & ടീമിന്റെ മെഹ്ഫിൽ ഉണ്ടായിരിക്കും.
