ഹിന്ദി അധ്യാപക് മഞ്ച് ജില്ലാ സമ്മേളനം നടത്തി

പനമരം: സംസ്ഥാനത്ത് സ്കൂളുകളിൽ എൽ പി തലം മുതൽ ഹിന്ദി പഠനം ആരംഭിക്കണമെന്ന് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ജുനൈദ് കൈപ്പാണി അഭിപ്രായപ്പെട്ടു.
പനമരം ഗവൺമെൻറ് ഹൈസ്കൂളിൽ ഹിന്ദി അധ്യാപക് മഞ്ച് ഒമ്പതാമത് വയനാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹിന്ദി അധ്യാപക് മഞ്ച് സംസ്ഥാന ജനറൽ സെക്രട്ടറി ശിഹാബ് വേദവ്യാസ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് സി നാസർ അധ്യക്ഷത വഹിച്ചു.

പുതിയ ഭാരവാഹികളെ സമ്മേളനം തിരഞ്ഞെടുത്തു:സയ്യിദ് ഫാസിൽ (പ്രസിഡണ്ട്) ശാലിനി ടി സി, രാജേഷ് പൂതാടി (വൈസ് പ്രസിഡണ്ട്മാർ) ജമാലുദ്ദീൻ മേപ്പാടി (സെക്രട്ടറി) വിപിൻ സി കെ, രജീഷ് മായൻ ജോ.സെക്രട്ടറിമാർ, ഡോ. റീന ആർ എൽ (ട്രഷറർ)

Leave a Reply

Your email address will not be published. Required fields are marked *