വെള്ളപ്പാട്ട് അങ്കണവാടി ഉദ്ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയുടെ ടി.എസ്.പി. ഫണ്ടിൽ 25 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച വെള്ളപ്പാട്ട് അങ്കണവാടി നഗരസഭ ചെയർപേഴ്സൺ ടി.കെ. രമേശ് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്സൺ എൽസി പൗലോസ് അധ്യക്ഷത വഹിച്ചു.

ഡിവിഷൻ കൗൺസിലർ ഷീബ ചാക്കോ സ്വാഗതപ്രസംഗം നടത്തി. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ കെ. റഷീദ്, ഷാമില ജുനൈസ്, സി.ഡി.പി.ഒ ബിന്ദു കെ, എ.ടി.ഡി.ഒ രാജശ്രീ, കൗൺസിലർമാരായ കെ.സി. യോഹന്നാൻ, പ്രിയ വിനോദ്, സംഷാദ്, ഹേമ എ.സി എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ഐ.സി.ഡി.എസ് സൂപ്പർവൈസർ ശ്രുതി കെ.വി നന്ദിപ്രസംഗം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *