പീച്ചങ്കോട് കുടിവെള്ളപദ്ധതി പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പീച്ചങ്കോട്:വയനാട് ജില്ലാ പഞ്ചായത്ത്‌ 21 ലക്ഷം വകയിരുത്തി വിഭാവനം ചെയ്ത പീച്ചങ്കോട്

ചെങ്ങലേരിക്കുന്ന് കുടിനീർ പദ്ധതിയുടെ പ്രവൃത്തി ഉദ്ഘാടനം വയനാട് ജില്ലാപഞ്ചായത്ത്‌ ക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി നിർവഹിച്ചു. വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ സൗദ നൗഷാദ് അധ്യക്ഷത വഹിച്ചു.

നിസാർ എം, ഇ.വി സിദ്ധീഖ് പീച്ചങ്കോട്, സലീം പി, അഷ്‌റഫ്‌ എം, ഇബ്രാഹിം കഞ്ഞായി, മഹ്‌റൂഫ് ഒ.സി,നൂർജഹാൻ കെ, ശറഫുദ്ധീൻ എം, ഹാരിസ് കെ തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *