എസ്.വൈ.എസ് ഭിന്നശേഷി സംഗമം സംഘടിപ്പിച്ചു

തരുവണ: എസ്.വൈ.എസ് വെള്ളമുണ്ട സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തരുവണയിൽ സംഘടിപ്പിച്ച ഭിന്നശേഷി സംഗമം വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
മുഹിയദ്ധീൻ സഅദി അധ്യക്ഷത വഹിച്ചു.
കെ.കെ ബഷീർ സഅദി, കെ.ജമാലുദ്ധീൻ സഅദി, ലത്തീഫ് സി ടി, ഇബ്രാഹിം മാസ്റ്റർ, എ. ഗഫൂർ അഹ്‌സനി,നസീർ കോട്ടത്തറ, ഹാരിസ് കമ്പളക്കാട്, സലീം നഈമി, ഷമീർ അമാനി, പി. റഫീഖ് കുപ്പാടിത്തറ തുടങ്ങിയവർ സംസാരിച്ചു.

ഭിന്നശേഷി സൗഹൃദ റിക്രിയേഷൻ പരിപാടികൾ സംഘടിപ്പിക്കുന്നതിനും , ഭിന്നശേഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ വേണ്ട കാര്യങ്ങൾക്കു നേതൃത്വം കൊടുക്കുന്നതിനും
ഭിന്നശേഷി സൗഹൃദ സംസ്കാരം രൂപപ്പെടുത്തുന്നതിനും എസ്.വൈ. എസ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും പ്രശംസനീയവുമാണെന്ന് ജുനൈദ് കൈപ്പാണി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *