ചീയമ്പം പെരുന്നാൾ: പതാക പ്രയാണത്തിന് മാനന്തവാടിയിൽ സർവ്വമത പൗര സ്വീകരണം നൽകി

മാനന്തവാടി : സർവ്വ മത സംഗമ ഭൂമിയായ ചീയമ്പം പള്ളിയിലെ വിശുദ്ധ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാളിന് മുന്നോടിയായി നടത്തിയ പതാകാ പ്രയാണത്തിന് മാനന്തവാടി ഗാന്ധിപാർക്കിൽ സർവ്വ മത പൗര സ്വീകരണം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജസ്റ്റിൻ ബേബി ഉദ്ഘാടനം ചെയ്തു. നഗരസഭാ ഉപാധ്യക്ഷൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. നഗരസഭാ സ്ഥിരസമിതി അധ്യക്ഷരായ ലേഖാ രാജീവൻ, പി.വി.എസ്. മൂസ, അഡ്വ. സിന്ധു സെബാസ്റ്റ്യൻ, വള്ളിയൂർക്കാവ് ഭഗവതി ക്ഷേത്രം ട്രസ്റ്റി ടി.കെ. അനിൽകുമാർ, മഹല്ല് ഫെഡറേഷൻ ജനറൽ സെക്രട്ടറി ബ്രാൻ അലി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി പി.വി. മഹേഷ്, മാനന്തവാടി മർച്ചൻസ് അസോസിയേഷൻ ട്രഷറർ സിബി നെല്ലിച്ചുവട്ടിൽ, നഗരസഭാ കൗൺസിലർമാരായ ഷിബു. കെ. ജോർജ്, പി.എം ബെന്നി, ലൈല സജി, ഷീജ മോബി, ടിജി ജോൺസൺ, വി.യു ജോയി, സിനി മറ്റമന, യുവമോർച്ച സംസ്ഥാന ഉപാധ്യക്ഷൻ സി. അഖിൽ പ്രേം, അരുൺ രമേഷ്, പി. ജി.രാഗിൻ, ഫാ. അനൂപ് ചാത്തനാട്ടുകുടിയിൽ , മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി വികാരി ഫാ. ബേബി പൗലോസ്, സഹ വികാരി ഫാ. വർഗീസ് താഴത്തേ കുടി, ട്രസ്റ്റി വിനു വാണാക്കുടി, സെക്രട്ടറി റിജോ നടുത്തോട്ടത്തിൽ, ജോ. സെക്രട്ടറി മനോജ് കല്ലരിക്കാട്ട്, യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗം കെ.എം. ഷിനോജ്,

ജാഥാ ക്യാപ്റ്റൻ കെ.ഒ. ഏബ്രഹാം കണിയാട്ടുകുടിയിൽ, കെ. യു .പൗലോസ്, എൽദോ മത്തോക്കിൽ, ടിൻസ് എൽദോസ് എന്നിവർ ഹാരാർപ്പണം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *