കല്‍പറ്റ: പാര്‍ലമെന്റ് തെരെഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി കല്‍പ്പറ്റ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലങ്ങളിലെ മുഴുവന്‍ ബൂത്ത് പ്രസിഡന്റുമാരെയും ബി എല്‍ എ മാരെയും പാര്‍ട്ടി നേതാക്കളെയും പങ്കെടുപ്പിച്ചുകൊണ്ട് മണ്ഡലംതല ശില്‍പ്പശാല നടത്തി. മണ്ഡലം പ്രസിഡന്റ് ഗിരീഷ് കല്‍പറ്റ അദ്ധ്യക്ഷത വഹിച്ചു. ഡി.സി. സി പ്രസിഡന്റ് എന്‍ ഡി. അപ്പച്ചന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ടി. സിദ്ധിഖ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. കെ.പി.സി.സി പ്രസിഡന്റ് അംഗം പി.പി ആലി അഡ്വ: ടി.ജെ. ഐസക്ക്, വി.എ. മജീദ്, മോയിന്‍ കടവന്‍, ജി വിജയമ്മ ടീച്ചര്‍, ബി.സുരേഷ് ബാബു, കെ.കെ.രാജേന്ദ്രന്‍, പി.വി. വിനോദ് കുമാര്‍, സാലി റാട്ടക്കൊല്ലി കെ ശശികുമാര്‍, ടി.സതീഷന്‍, ആയിഷ പള്ളിയാല്‍, മുഹമ്മദ് ഫെബിന്‍, കെ.ജി.രവീന്ദ്രന്‍, എം.എ രാജേഷ്, സെബാസ്റ്റ്യന്‍ കല്‍പ്പറ്റ, ആര്‍ രാജന്‍, പി.കെ മുരളി, ഡിന്റോ ജോസ്, ഇ. സുനീര്‍, കരിയാടന്‍ ആലി, കുര്യാക്കോസ് എമിലി സംസാരിച്ചു.
ശില്‍പശാല സംഘടിപ്പിച്ചു
