കോണ്‍ഗ്രസ് അതിന്റെ അന്തസ്സും വാക്കും പാലിച്ചു: ടി. സിദ്ധിഖ് എം എല്‍ എ      

കല്‍പ്പറ്റ: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അന്തരിച്ച എം എന്‍ വിജയന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ട് ഉണ്ടാക്കിയ മുഴുവന്‍ ധാരണയും കോണ്‍ഗ്രസ് പാര്‍ട്ടി പാലിച്ചിരിക്കുന്നു. ഈ ധാരണയില്‍ നിന്ന് പാര്‍ട്ടി ഒരിക്കലും പുറകോട്ട് പോയിട്ടില്ല 20 ലക്ഷം രൂപ എന്‍.എം വിജയന്റെ കുടുംബത്തിന് നേരിട്ട് ചെക്ക് മുഖാന്തിരവും, 23 ലക്ഷത്തോളം തുക അഹല്യ ഫിനാന്‍സിലെ ബാധ്യതയും പാര്‍ട്ടി ഏറ്റെടുത്ത് നേരത്തെ തീര്‍ക്കുകയും ചെയ്തിരുന്നു.

പാര്‍ട്ടി ഏറ്റെടുത്ത് പരിഹരിക്കാം എന്ന് പറഞ്ഞതില്‍ ഉള്‍പ്പെട്ട സുല്‍ത്താന്‍ബത്തേരി അര്‍ബന്‍ ബാങ്കില്‍ എം എന്‍ വിജയന്‍ താമസിച്ചിരുന്ന വീടിന്റെ പ്രമാണമാണ് ബാങ്കില്‍ നിന്ന് എടുക്കാനുണ്ടായിരുന്നത് 6953000 രൂപ ഇതുമായി ബന്ധപ്പെട്ട് അടയ്ക്കാന്‍ ഉണ്ടായിരുന്നു ഈ ബാധ്യതയാണ് പാര്‍ട്ടി ഏറ്റെടുത്ത് സമ്പൂര്‍ണ്ണമായി പരിഹരിച്ചത് എന്‍ എം വിജയന്റെ കുടുംബത്തിന് തൃപ്തികരമായി മുന്നോട്ടു പോകാനും ബാധ്യതകളുടെ പ്രയാസത്തില്‍ നിന്ന് മുക്തമാകാനു ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പറഞ്ഞ എല്ലാ കാര്യങ്ങളും ഇതോടുകൂടി പൂര്‍ത്തീകരിച്ചു. കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞാല്‍ ആ ഉത്തരവാദിത്വം നിര്‍വഹിക്കുന്നവരാണെന്ന് ഒരിക്കല്‍ കൂടെ ബോധ്യപ്പെട്ടിരിക്കുകയാണ്.

കോണ്‍ഗ്രസ് പാര്‍ട്ടി ബാധ്യതകള്‍ ഏറ്റെടുത്ത് പരിഹരിച്ചത് പോലെ ബ്രഹ്‌മഗിരിയിലെ നിക്ഷേപകരുടെയും സഹകാരികളുടെയും ബാധ്യത സിപിഎം പരിഹരിക്കാന്‍ തയ്യാറാകണമെന്നും എംഎല്‍എ പറഞ്ഞു.

ബ്രഹ്‌മഗിരിയിലെ സഹകാരികളെ കുറിച്ച് തുടര്‍ച്ചയായി ചോദിച്ചിട്ടും ഒരക്ഷരം ഉരുവിടാതെ സ്വന്തം പാര്‍ട്ടി നേതൃത്വം കൊടുത്ത അഴിമതിയെ വെള്ളപൂശി സിപിഎം നേതൃത്വവും സ്വീകരിക്കുന്ന മൗനം ദുരൂഹമാണ്. എന്‍.എം വിജയന്റെ ബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്ത് പരിഹരിച്ചില്ലെങ്കില്‍ തങ്ങള്‍ അത് നിര്‍വഹിക്കുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്ററുടെയും, എം.വി ജയരാജന്റെയും പ്രസ്താവന വന്നിരുന്നു. ബ്രഹ്‌മഗിരിയിലെ സ്വന്തം പാര്‍ട്ടിക്കാരുടെ ബാധ്യതയെങ്കിലും ഏറ്റെടുത്ത് പരിഹരിക്കാനുള്ള മിനിമം രാഷ്ട്രീയ സംഘടന ധാര്‍മികത പുലര്‍ത്താന്‍ ഇവര്‍ തയ്യാറാകണം. സിപിഎം ജില്ലാ സെക്രട്ടറി ഒരക്ഷരം ഉരിയിടാത്തത് അഴിമതിക്കാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ്. ബ്രഹ്‌മഗിരിയില്‍ പാര്‍ട്ടിക്ക് വേണ്ടി വിറക് വെട്ടിയും വെള്ളം കോരിയും പ്രവര്‍ത്തിച്ച സാധാരണക്കാരായ സിപിഎം നിക്ഷേപകരുടെ നിക്ഷേപം മക്കളുടെ വിവാഹത്തിനും, ആശുപത്രി ചികിത്സക്ക് പോലും തിരിച്ചു കൊടുക്കാന്‍ കഴിയാതെ എകെജി സെന്ററില്‍ വന്ന് ആത്മഹത്യ ചെയ്യേണ്ടിവരും എന്നു പറയുന്ന ഗതികേടിലേക്ക് സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ എത്തിയിട്ടും ഒരക്ഷരം ഉരിയിടാതെ സിപിഎം അഴിമതി നടത്തിയവരെ സംരക്ഷിക്കുകയാണ് എം വി ഗോവിന്ദനും ജയരാജനും ഈ കാര്യത്തില്‍ എന്ത് പറയുന്നു എന്നുള്ളത് അറിയാന്‍ താല്പര്യമുണ്ടെന്നും എംഎല്‍എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *