കണിയാമ്പറ്റ: ഗ്രാമപഞ്ചായത്ത് – ശുചിത്വോത്സവം 2025 ക്യാമ്പയിൻ്റെ ഭാഗമായി പൊതുഇട ജനകീയ ശുചീകരണവും പൊതു ബിന്നുകളുടെ സ്ഥാപനവും കമ്പളക്കാട് ടൗണിൽ വച്ച് നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി. സീനത്ത് തൻവീർ സ്വാഗതം ആശംസിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.രജിത കെ വി പൊതു ബിന്നുകളുടെ സ്ഥാപനവും ടൗൺ ശുചീകരണവും ഉദ്ഘാടനവും നിർവഹിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ടും പന്ത്രണ്ടാം വാർഡ് മെമ്പറുമായ ശ്രീ.നൂർഷ അധ്യക്ഷത വഹിച്ചു .ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീ. മനോഹരൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി .സന്ധ്യ ലിഷു,വാർഡ് മെമ്പർമാരായ ജെസീ ലസ്ലി ,സുമ ടീച്ചർ, കമലരാമൻ, സലിജ ഉണ്ണി, ഗ്രാമ പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഹർഷൽ , വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് ഭാരവാഹികൾ, ഗ്രാമപഞ്ചായത്ത് ഹരിത കർമ്മ സേന, ശുചീകരണ വിഭാഗം ജീവനക്കാർ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.
