ചുങ്കം: ചുങ്കം ഹിദായത്തുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയും കണ്ണൂർ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിലും സംയുക്തമായി സൗജന്യ വൃക്കരോഗ പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.ചുങ്കം മദ്രസയിൽ വെച്ച് നടന്ന പരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. മഹല്ല് പ്രസിഡന്റ് അബ്‌ദുറഹ്മാൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ.മുഹമ്മദ് സലീം പരിശോധനക്ക് നേതൃത്വം നൽകി. മഹല്ല് വൈസ് പ്രസിഡന്റ് വി.കെ മുഹമ്മദലി, ജോയിന്റ് സെക്രട്ടറി മൊയ്‌തീൻ കുട്ടി ഷക്കീർ എൻ.പി, സലീം എം.എസ്, ഫൈസൽ കെ തുടങ്ങിയവർ സംബന്ധിച്ചു.
