അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് മാനന്തവാടി നിയോജക മണ്ഡലം കൗൺസിൽ മീറ്റിലും എൻ മമ്മൂട്ടി സാഹിബ് അനുസ്മരണ പരിപാടിയിലും മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു
അദ്ദേഹം. കേരളം കാലങ്ങളായി പിന്തുടർന്ന രാഷ്ട്രീയ പൈതൃകം പിണറായി സർക്കാർ തകർക്കുകയാണ്. ബി.ജെ പിയുമായി ചേർന്ന് രാഷ്ട്രീയ അജണ്ടകൾ നിശ്ചയിക്കുന്ന കാഴ്ചയാണ് കേരളം കണ്ട് കൊണ്ടിരിക്കുന്നത്. ജനാധിപത്യ ധ്വംസനവുമായിട്ടാണ് നവകേരളയാത്ര ജന സംവാദമെന്ന പേരിൽ
നടക്കുന്നത്. അദ്ദേഹം പറഞ്ഞു. പ്രസിഡന്റ് സി.പി.മൊയ്‌ദു ഹാജി അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി കെ.സി.അസീസ് കോ റോം സ്വാഗതം പറഞ്ഞു.പള്ളിക്കണ്ടി പോക്കർ ഹാജി പതാക ഉയർത്തിയതോടു കൂടിയാണ് ക്യാമ്പ് ആരംഭിച്ചത്.
വയനാടിന്റെ രാഷ്ട്രീയ,സാമൂഹിക രംഗത്തു നിറഞ്ഞു നിന്ന വ്യക്തിത്വമായിരുന്നു മുപ്പത് വർഷക്കാലം ജില്ലയിൽ ലീഗിനെ നയിച്ച മർഹൂo എൻ.മമ്മൂട്ടി സാഹിബെന്ന് കൗൺസിൽ മീറ്റ് ഉൽഘാടനം ചെയ്തു കൊണ്ട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് കെ.കെ.അഹമ്മദ് ഹാജി പറഞ്ഞു.യോഗത്തിൽ എൻ
നിസാർ അഹമ്മദ്, സി.കുഞ്ഞബ്ദുള്ള, വി.അബ്ദുള്ള,ഹാരിസ് പടിഞ്ഞാറത്തറ,കടവത് മുഹമ്മദ്,കൊച്ചി ഹമീദ്,ഉസ്മാൻ പള്ളിയാൽ,ഡി.അബ്ദുള്ള,പി.കെ.അസീസ്,വി.അബ്ദുല്ലഹാജി,നസീർ തിരുനെലി സംസാരിച്ചു
