കുടുംബശ്രീ എഡിഎസ് വാർഷികം; സ്നേഹ സംഗമം നടത്തി

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്ത് ശശിമല 13-ാം വാർഡിൻ്റെ നേതൃത്വത്തിൽ ശശിമല ഗവ.സ്കൂളിൽ കുടുംബശ്രീ എഡിഎസ് വാർഷികത്തിൻ്റെ ഭാഗമായി സ്നേഹ സംഗമം സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ സംഗമം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം പി.കെ. ജോസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മോളി സജി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ ഷൈജു പഞ്ഞിത്തോപ്പിൽ, ഷിനു കച്ചിറയിൽ, ജിസ്റ മുനീർ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *